റുബെല്ലാ വാക്‌സിനെ ചൊല്ലി വിദ്യാലയങ്ങള്‍ക്ക് ആശയകുഴപ്പം
കൊടുങ്ങല്ലൂര്‍: പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പായ റുബെല്ലാ വാക്‌സിനെ ചൊല്ലി വിദ്യാലയങ്ങള്‍ക്ക് ആശയകുഴപ്പം. ഹൈസ്‌കൂള്‍ തലത്തിലുളള പെണ്‍കുട്ടികള്‍ക്കാണ് റുബെല്ല ജ്വരത്തിനെതിരേയുള്ള കുത്തിവെയ്പ്പ് നടത്തുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കുന്ന റുബെല്ല ജ്വരത്തെ തടയുകയാണ് ഈ കുത്തിവെയ്പ്പ് കൊണ്ടുള്ള ഉദേശമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ ഈ പ്രതിരോധ കുത്തിവെയ്പ്പ് വന്ധ്യത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചില രക്ഷിതാക്കളെങ്കിലും ആശങ്കപ്പെടുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം കുത്തിവെയ്പ്പ് നടത്തുകയും എയ്ഡസ്, അണ്‍ എയ്ഡ്‌സ്, സി.ബി.എസ്. ഇ വിദ്യാലയങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നത് ഗുഡാലോചനയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇക്കുറി പ്രതിരോധ കുത്തിവെപ്പ് പരിപാടിയില്‍ എയ്ഡസ് വിദ്യാലയങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പക്ഷേ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ തുടങ്ങിയ വിദ്യാലയങ്ങള്‍ ഇപ്പോഴും ഈ പദ്ധതിക്ക് വരുനില്ല. റുബെല്ല വാക്‌സിനേഷനെതിരേ ചില സ്‌കൂളുകളിലെ പി. ടി. എ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സമര്‍ദ്ദം ചെലുത്തി കുത്തിവെപ്പിന് വിധേയരാക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് മാറ്റുമെന്ന ഭീക്ഷണിയും ചില രക്ഷിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് പരിപാടി പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."