രോഗിയുടെ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചതായി പരാതി
തളിപ്പറമ്പ്: പരിയാരം സഹകരണ ഹൃദയാലയത്തിലെ സുരക്ഷാ ജീവനക്കാരെ രോഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദിച്ചതായി പരാതി. കല്യാശേരിയിലെ ജിജേഷിനെതിരെ പരിയാരം പൊലിസ് കേസെടുത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ മറ്റൊരാളുടെ പാസ് ഉപയോഗിച്ച് ആശുപത്രിക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ച ജിജേഷിനെ തടഞ്ഞപ്പോഴാണ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചതെന്ന് പൊലിസ് പറഞ്ഞു. പി. സന്തോഷ്(43), കെ. സുധീര്‍(35) എന്നിവര്‍ക്കാണ് പരുക്ക്. നേരത്തെ ആന്‍ജിയോപ്ലാസ്റ്റി നടത്തിയ സന്തോഷിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഗോവിന്ദന് എന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ജിജേഷ്. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ കാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി. മടപ്പള്ളി ബാലകൃഷ്ണന്, പി.വി ഉപേന്ദ്രന്, പി.വി ബാലകൃഷ്ണന്, സീബാ ബാലന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."