HOME
DETAILS
MAL
നീനുവിന്റെ പിതാവ് ചാക്കോ ചികിത്സ തേടി
backup
June 06 2018 | 21:06 PM
ആര്‍പ്പൂക്കര: കെവിന് വധക്കേസിലെ മുഖ്യപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 9.30ഓടെയാണ് ചാക്കോയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
രക്ത പരിശോധനയില്‍ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ കാര്‍ഡിയോളജി സെക്കന്‍ഡ് ഐ.സി.യുവിലേക്കു മാറ്റി. ചാക്കോയ്ക്ക് ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."