HOME
DETAILS
MAL
ലോക്ക് ഡൗണ്‍: തുടര്‍നടപടികള്‍ കേന്ദ്ര തീരുമാനത്തിനു ശേഷം- മുഖ്യമന്ത്രി
backup
April 09 2020 | 02:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം എന്തുനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്നതിനു ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് അവലോകനയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
11-ാം തിയതിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആ ഘട്ടത്തില്‍ നമ്മുടേതായ അഭിപ്രായം പ്രകടിപ്പിക്കണം. അതിന് മുമ്പായി ആവശ്യമായ അഭിപ്രായരൂപീകരണം നടത്തും.
ഊഹിച്ചുകൊണ്ട് ഒരു കാര്യത്തിലേക്ക് പോകേണ്ടതില്ല. പ്രധാനമന്ത്രിയുടെ തീരുമാനം അറിഞ്ഞശേഷം സംസ്ഥാനത്ത് എങ്ങനെ വേണമെന്നതു സംബന്ധിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്രചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കരുതെന്നും പകരം പിഴ ഈടാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലിസിന്റെ തെറ്റായ പ്രവണതകള്‍ മാറ്റണം. ഔചിത്യത്തോടെ ഇടപെടണം.
കണ്ണട കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുവദിക്കും.
20000 പരിശോധനാ കിറ്റുകള്‍ ഐ.സി.എം.ആര്‍ വഴി ഇന്നു ലഭിക്കും
പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 130000 ബെഡുകള്‍ ഇപ്പോള്‍ സജ്ജം
രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരണം. മൊബൈല്‍ യൂനിറ്റ് വഴിയും രക്തം ശേഖരിക്കും.
വൃദ്ധസദനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നടപടി
മാധ്യമ പെന്‍ഷന്‍ പദ്ധതി പുതുക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ പുതുക്കുന്ന കാലാവധി നീട്ടും
മുടങ്ങിക്കിടന്ന റിസര്‍ച്ച് സ്‌കോളേഴ്‌സ് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് വിതരണം ചെയ്യും
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള പ്രശ്‌നത്തില്‍ വകുപ്പ് ഇടപെടും
സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ആവശ്യാനുസരണം ക്രമീകരിക്കണം.
അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന് വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും
നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം, നടക്കേണ്ട ചില പരീക്ഷകള്‍, കോഴ്‌സുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ സാധ്യത പരിശോധിക്കും
കലാകാരന്‍മാരുടെ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് 1000 രൂപ വീതം രണ്ട് മാസത്തേക്ക് അനുവദിക്കും.
സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്ന് 20000 കലാകാരന്‍മാര്‍ക്ക് 1000 രൂപവീതം രണ്ടുമാസത്തേക്ക്
കശുവണ്ടി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും.
ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പരമ്പരാഗത തൊഴിലാളികള്‍ക്കും 1000 രൂപ വീതം
കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ പോസ്റ്റ് വാടകയില്‍ ഇളവുനല്‍കും
ഒരുക്ഷേമനിധിയും ബാധകമല്ലാത്തവര്‍ക്ക് പ്രത്യേക സഹായം 1000 രൂപ വീതം
കൊവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."