HOME
DETAILS

ഒരു വിഭാഗം അധ്യാപകര്‍ ചോദിക്കുന്നു; തടയപ്പെട്ട ആനുകൂല്യങ്ങള്‍ എന്നു ലഭിക്കും?

  
backup
April 09 2020 | 02:04 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b
 
 
 
 
സ്വന്തം ലേഖകന്‍
എടച്ചേരി: പാക്കേജ് വഴി സര്‍വിസില്‍ തിരികെ പ്രവേശിച്ച ഒരു വിഭാഗം അധ്യാപകര്‍ ചോദിക്കുന്നു, തടയപ്പെട്ട തങ്ങളുടെ ആനുകൂല്യങ്ങള്‍ എന്നു ലഭിക്കുമെന്ന്. 
വിവിധ വിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവുമൂലം സര്‍വിസില്‍ നിന്ന് പുറത്തുപോയ ഒരുകൂട്ടം അധ്യാപകരെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ സി.ആര്‍.സി കോ- ഓഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു. 
എന്നാല്‍ ഇവര്‍ക്ക് മറ്റുള്ള അധ്യാപകരില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാനശമ്പളം മത്രമേ നല്‍കിയിരുന്നുള്ളൂ. ഇത്തരത്തില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്കു ലഭിക്കേണ്ട മറ്റാനുകൂല്യങ്ങള്‍ നിരന്തരം നിഷേധിക്കപ്പെടുകയായിരുന്നു.
 ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവരുടെ മുന്‍കാല സര്‍വിസിനു ഭംഗം വരാത്തവിധം സേവനകാലം ക്രമീകരിച്ചുകൊടുക്കുകയുണ്ടായി. 
അതിനിടെ 2014ലെ ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങളും അരിയറും മറ്റെല്ലാ ജീവനക്കാര്‍ക്കും ലഭിച്ചപ്പോള്‍ ഇക്കാലമത്രയും ഇക്കൂട്ടര്‍ക്ക് അനുവദിച്ചില്ല.
 സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടര്‍ അവസാനമായി ഇറക്കിയ ഉത്തരവിലൂടെ ഈ വിഭാഗത്തില്‍പെടുന്ന അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടയപ്പെടുകയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31നുള്ളിലെങ്കിലും തങ്ങളുടെ ബില്ലുകള്‍ പാസായിക്കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
 എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടര്‍ ഇറക്കിയ ഈ വര്‍ഷത്തെ സാമ്പത്തിക ഇടപാടു സംബന്ധിച്ച ഉത്തരവിലും ഇവരുടെ ആനുകൂല്യങ്ങള്‍ പ്രത്യേകമായി തടഞ്ഞിരിക്കുകയാണ്.
അതേസമയം നേരത്തെ സി.ആര്‍.സി. കോ- ഓഡിനേറ്റര്‍മാരായി ജോലിചെയ്ത ഇവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മാതൃവിദ്യാലയങ്ങളില്‍ തിരികെയെത്തി ജോലി തുടരുകയാണ്. എന്നിട്ടും തങ്ങളുടെ സഹാധ്യാപകര്‍ എല്ലാ ആനുകൂല്യങ്ങളുമുള്‍പ്പെടെയുള്ള ശമ്പളം കൈപ്പറ്റുമ്പോഴാണ് തങ്ങളുടെ അരിയര്‍, സറണ്ടര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഇവര്‍ പ്രയാസപ്പെടുന്നത്. 
സാലറി ചലഞ്ച് വഴി കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം പിടിക്കുമെന്നു പറയുന്ന സര്‍ക്കാര്‍ തങ്ങളുടെ തടയപ്പെട്ട ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികളും കൈക്കൊള്ളണമെന്ന് ഈ വിഭാഗം അധ്യാപകര്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  16 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago