ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: എം.ജി.എന്‍.ആര്.ഇ.ജി.എസ് മിഷന് ഡയറക്ടര്‍ ടി. മിത്രയെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരെ എം.ജി.എന്‍.ആര്.ഇ.ജി.എസ് മിഷന് ഡയറക്ടറായി മാറ്റി നിയമിക്കും.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി. സുരേഷ്ബാബുവിനെ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളറായി മാറ്റി നിയമിക്കും. ലോട്ടറി ഡയറക്ടര്‍ എസ്. ഷാനവാസിനു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും അധിക ചുമതല നല്‍കും.
എന്‍ട്രന്‍സ് കമ്മിഷണര്‍ പി.കെ സുധീര്‍ബാബുവിനെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി മാറ്റി നിയമിക്കും. എന്‍ട്രന്‍സ് കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ. പി.കെ ജയശ്രീയെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."