കെ. ദാമോദരന്‍ സ്മൃതിയും അവാര്‍ഡ് ദാനവും ഇന്ന്
ഗുരുവായൂര്‍: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന കെ. ദാമോദരന്റെ 40-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഗുരുവായൂരില്‍ നടക്കും. സി. പി. ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം & വായനശാലയും ചേര്‍ന്നാണ് 'കെ. ദാമോദരന്‍ സ്മൃതി' സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് 3ന് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സ്മൃതിയില്‍ കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച നോവല്‍ സാഹിത്യത്തിനുള്ള 2016ലെ കെ. ദാമോദരന്‍ അവാര്‍ഡ് നിവേദിത എന്ന നോവലിന്റെ എഴുത്തുകാരി ബീന ഗോവിന്ദിന് മന്ത്രി സമ്മാനിക്കും. സി. പി. ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിക്കും. പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിലുള്ള സ്മാരക പ്രഭാഷണം സി.പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് നിര്‍വഹിക്കും.
യുവ കലാസാഹിതി ജില്ല പ്രസിഡന്റ് ഹനീഫ കൊച്ചന്നൂര്‍ പുസ്തക പരിചയവും പ്രശസ്തി പത്രവായന ജയറാം ആലക്കലും നിര്‍വഹിക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, ബീന ഗോവിന്ദ്, സി.വി. ശ്രീനിവാസന്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."