HOME
DETAILS

കൊവിഡിനെ നേരിടാന്‍ തദ്ദേശം സന്നദ്ധം

  
Web Desk
April 09 2020 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87
സ്വന്തം ലേഖകന്‍
നിലമ്പൂര്‍: കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വാര്‍ഡ് പ്രതിനിധികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പ്രതിരോധത്തിന്റെ മുറിയാത്ത ചങ്ങലകണ്ണികളാണിപ്പോള്‍. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫിസുകളിലും വാര്‍റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
 
ഭക്ഷണം വിളമ്പാന്‍ 1,037 സമൂഹ അടുക്കളകള്‍
 
941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 സമൂഹ അടുക്കളകള്‍. ഇവയിലൂടെ ആകെ 19,24,827 പേര്‍ക്കാണ് ഇതുവരെ ഭക്ഷണം നല്‍കിയത്. ഇതിലാവട്ടെ 17,38,192 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതാത് പഞ്ചായത്തുകളിലെ സന്നദ്ധപ്രവര്‍ത്തകരാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നത്. 
 
 
മരുന്നെത്തിക്കാന്‍ 
15,962 ഹെല്‍ത്ത് 
കമ്മിറ്റികള്‍
 
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിലും സംസ്ഥാനത്ത് 15962 വാര്‍ഡ്തല ഹെല്‍ത്ത് കമ്മിറ്റികളും 15962 ആരോഗ്യ ജാഗ്രത സമിതികളും 48817 ദുരന്തനിവാരണ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 
ഇതിനു പുറമെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് 15825 വാര്‍ഡ് തല നിരീക്ഷണ കമ്മിറ്റികളുമുണ്ട്. 
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫിസര്‍ക്ക് പുറമേ 183 പേരെ അധികമായി പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. 
 
ആവശ്യമെങ്കില്‍ 
മെഡിക്കല്‍ ടീം
 
അവശ്യഘട്ടങ്ങളില്‍ പ്രയോജനപെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍, 5851 നേഴ്‌സ്മാര്‍, 4086 പാരാ മെഡിക്കല്‍ ജീവനക്കാര്‍, 1280 ലാബ് ടെക്‌നീഷ്യന്മാര്‍, 3410 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 7730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയാറാക്കിയിട്ടുണ്ട്. 
67 പഞ്ചായത്തുകളില്‍ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ തയാര്‍
 
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.നിലവിലുള്ള ലേബര്‍ ക്യാംപുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിന് 20 താല്‍ക്കാലിക ലേബര്‍ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള കൊവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമേ കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമായ 2378 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  3 minutes ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  10 minutes ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  23 minutes ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  29 minutes ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  an hour ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  an hour ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  an hour ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  an hour ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  2 hours ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago