വടക്കാഞ്ചേരി രാജ്യാന്തര ചലച്ചിത്രോത്സവ നിറവില്‍
വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വിഫ് 2016 ന് തുടക്കമായി. ഓട്ടുപാറ താളം തിയ്യേറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. പാന്‍സ് ലേബ്രിന്ദ് എന്ന വേള്‍ഡ് സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. പ്രശസ്ഥ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ മുഖ്യാതിഥികളായി. സ്പന്ദനം പ്രസിഡന്റ് സി.ഒ ദേവസി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ പ്രസീത സുകുമാരന്‍, ഷജിനി രാജന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി വി.ജെ ബെന്നി, എന്‍.ടി ബേബി, എ.കെ സതീഷ് കുമാര്‍ സംസാരിച്ചു. പി.കെ സുബ്രഹ്മണ്യന്‍ സ്വാഗതവും, സി.സി ദേവദാസ് നന്ദിയും പറഞ്ഞു. കലാഭവന്‍ മണിക്ക് പ്രണാമമര്‍പ്പിച്ച് അദ്ദേഹത്തിന്റെ പാട്ടുകളും, മിമിക്രിയും അഭിനയ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി പ്രത്യേക പരിപാടിയും നടന്നു.
അഞ്ച് മലയാള ചിത്രങ്ങളും, രണ്ട് തമിഴ് ചിത്രങ്ങളും, മറാത്തി ചിത്രങ്ങളുമടക്കം 25 ചിത്രങ്ങളും, ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫാസിസ്റ്റ് പ്രവണതകളും സിനിമയും, ലോക സിനിമയെ മലയാളത്തിലൂടെ കാണുമ്പോള്‍, കമ്പോള സംസ്‌ക്കാരവും സിനിമയും എന്നീ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ക്കും തുടക്കമായി.
ഡോ. കെ. പ്രദീപ്കുമാര്‍, ഫസല്‍ റഹ്മാന്‍, പ്രമോദ്കുമാര്‍, കെ.ബി വേണു, എന്നിവര്‍ വിഷയാവതരണം നടത്തും. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സിനിമകള്‍ കാണാന്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന്‍ പ്രിയ നന്ദനന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ഇര്‍ഷാദ് മുഖ്യാതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."