കൊളംബിയയിലെ മണ്ണിടിച്ചില്‍; മരണം 200 കവിഞ്ഞു; 202 പേര്‍ക്ക് പരുക്കെന്ന് റെഡ്ക്രോസ്
സാന്റ മാര്‍ത്ത: കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്ക് പരുക്കേറ്റതായി പ്രദേശത്ത് രക്ഷാപ്രവര്ത്തനത്തിലേര്പെട്ടിരിക്കുന്ന റെഡ്ക്രോസ് വളണ്ടിയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. 220ലേറെ ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ജുവാന്‍ മാനുവല്‍ അറിയിച്ചു. 1100 പട്ടാളക്കാരും പൊലിസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് ആശുപത്രി നിറഞ്ഞു കവിഞ്ഞതായി ഒരു സൈനികന് പ്രതികരിച്ചു.
കൊളംബിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മൊക്കോഅ പ്രദേശത്താണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ നദി കരകവിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലുണ്ടായി.
മണ്ണിടിച്ചിലില്‍ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ത്തുവെന്നും ഏകദേശം 17 വീടുകള്‍ കാണാതയെന്നും മൊക്കോഅ മേയര്‍ ജോസ് ആന്റോണിയോ കാസ്ട്രോ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."