അവധിക്കാലം മുതലെടുത്ത് വിമാന കമ്പനികള്‍; ഗള്‍ഫ് വിമാന യാത്രക്കൂലിയില്‍ നാലിരിട്ടി വരെ വര്‍ധനവ്
ജിദ്ദ: അവധിക്കാലം മുതലെടുത്ത്് ഗള്‍ഫ് സെക്ടറിലടക്കം കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രനിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള നിരക്ക് നാലിരിട്ടവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിമാനകമ്പനികള്‍. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയത്. ഈ സമയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അരികിലേക്ക് നാട്ടില്‍ നിന്നും കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്നത് മുതലെടുത്ത് നിരക്ക് കുത്തനെ കൂട്ടുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയത്. ഈ നിരക്ക് എപ്രില്‍ അവസാനം വരെ കൂടിയ നിരക്കിലായിരിക്കും വിമാന കമ്പനികള്‍ ടിക്കറ്റ് വില്‍ക്കുക. ഇതിനു പുറമെ യാത്രകള്‍ക്കുണ്ടായിരുന്ന ഇളവുകളും ആനുകൂല്യങ്ങളും വിമാന കമ്പനികള്‍ പിന്‍വലിച്ചിട്ടുണ്ട്.
തിരക്കില്ലാത്തപ്പോള്‍ കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് 5000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ തന്നെ വര്‍ധനവുണ്ട്. ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പോലും ദുബൈയിലേക്ക് 21,000 രൂപയാണ് നിരക്ക്. ഷാര്‍ജ, അബൂദാബി എന്നിവിടങ്ങളിലേക്ക് 5,500 രൂപയുണ്ടായിരുന്നത് പതിനായിരത്തിന് മുകളിലേക്ക് എത്തി. സഊദിയിലേക്ക് പതിനയായിരത്തിന് മുകളിലും ദോഹയിലേക്ക് 7000 രൂപയുമാണ് അധികമായി വര്‍ധിച്ചത്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വന്‍ വര്‍ദ്ധനവാണ് വരുത്തിയത്.
അവധിക്കാലത്ത് ഉംറ നിര്‍വ്വഹിക്കാന്‍ പോവുന്നവരെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ അന്‍പതിനായിരം മുതല്‍ അന്‍പത്തയ്യായിരം വരെയായിരുന്നു വന്നതെങ്കില്‍ മാര്‍ച്ച് അവസാനം മുതല്‍ നിരക്ക് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ വരും.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സഊദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ജിദ്ദയിലേക്കുള്ള യാത്രാ ചിലവ് ഒരു സാധാരണ പ്രവാസിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതോടൊപ്പം തന്നെയാണ് ഉംറ യാത്രക്കാരെയും കൊള്ളയടിക്കുന്നത്.
ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുന്നതോടെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നാട്ടിലേക്കുള്ള തിരക്ക് വര്‍ധിക്കുന്നതും വിമാനക്കമ്പനികള്‍ മുതലെടുക്കാറാണ് പതിവ്. തോന്നിയപോലെ നിരക്ക് കൂട്ടിയിട്ടും വിമാന കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രവാസികള്‍കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."