HOME
DETAILS

വില്‍പന സമ്മര്‍ദം: സ്വര്‍ണവില കുറഞ്ഞു

  
backup
April 09 2020 | 03:04 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d
 
 
സ്വന്തം ലേഖിക
കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ വില്‍പന സമ്മര്‍ദമേറിയതോടെ കേരളത്തിലും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 32,400 രൂപയായി. കഴിഞ്ഞദിവസം പവന് 32,800 രൂപയായിരുന്നു വില. 
അന്താരാഷ്ട്ര വിപണിയിലെ വില്‍പന സമ്മര്‍ദമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്ന് സ്വര്‍ണവിപണന രംഗത്തുള്ളവര്‍ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി രാജ്യത്തെ ആഭരണമേഖല അടഞ്ഞുകിടക്കുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടുമുണ്ട്. ആഗോള ഓഹരി വിപണിയിലെ തകര്‍ച്ച കാരണം പലരും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയിരുന്നു. 
ഇതേത്തുടര്‍ന്നാണ് അന്താഷ്ട്രവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന്  1,659 ഡോളറായി ഉയര്‍ന്നത്. വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് സ്വര്‍ണം വിറ്റഴിക്കല്‍ പ്രവണത കാണിച്ചു. അതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,650 ഡോളറിലേക്ക് താഴ്ന്നു. ഇതാണ് കേരളമടക്കമുള്ള ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. 
അതിനിടെ, ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി 73 ശതമാനത്തോളം ഇടിഞ്ഞു. 2019 മാര്‍ച്ചില്‍ ഇറക്കുമതി ചെയ്തതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലിലൊരു ഭാഗം സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 
2019 മാര്‍ച്ചില്‍ 93.24 ടണ്‍ ആയിരുന്നു ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 25 ടണ്ണായി കുറഞ്ഞു. ഏപ്രിലില്‍ ഇതിലും കുറവാകാനാണ് സാധ്യതയെന്നും വ്യാപാരികള്‍ പറയുന്നു. അഞ്ച് ടണ്‍ വരെയായി കുറയാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങള്‍ വിവാഹ സീസണാണ്. 
ആഭരണമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യകത വര്‍ധിക്കുന്ന സമയം. എന്നാല്‍, ഈ വര്‍ഷം കൊവിഡും ലോക്ക് ഡൗണും ആ പ്രതീക്ഷകള്‍ തകര്‍ത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  5 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  5 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  5 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  5 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  5 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  6 days ago