HOME
DETAILS
MAL
ട്രോളര്‍മാര്‍ക്ക് ബാബു എം പാലിശ്ശേരിയുടെ മുന്നറിയപ്പ്
backup
July 03 2016 | 10:07 AM
കുന്നംകുളം: കുന്നംകുളത്തെ അഭമാനിക്കുന്നവര്‍ വെറും കഞ്ഞികളാണെന്ന് ബാബു എം പാലിശ്ശേരി. കുന്നംകുളത്തിന്റെ പ്രഥമ മന്ത്രി എ. സി മൊയ്തീന് പൗരാവലി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിപരമായും ആത്മാര്‍ഥമായി കഠിന പ്രയ്തനം കൊണ്ടും ജീവിത വിജയം നേടിയ വരാണ് കുന്നംകുളത്തുകാര്‍, ഈ അദ്ധ്വാനത്തെ ട്രോളര്‍മാര്‍ പരിഹസിക്കുമ്പോഴും മനസാന്നിദ്ധ്യം വിടാതെ അവര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ഞങ്ങള്‍ തുനിയാറില്ല.
കുന്നംകുളത്തെ പരിഹസിക്കുന്നത് എം.പി ആയാലും കലക്ടറായാലും അത് അംഗീകരിക്കാനാവില്ല.
ഇത്തരം കഞ്ഞികള്‍ ഇതാവര്‍ത്തിച്ചാല്‍ കുന്നംകുളത്തിന്റെ മറുപടി താങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."