HOME
DETAILS
MAL
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കല്‍: സര്‍ക്കാര്‍ നിയമോപദേശം തേടി
backup
April 02 2017 | 05:04 AM
തിരുവനന്തപുരം: മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ സമയം നീട്ടിക്കിട്ടുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനോട് മന്ത്രി ജി സുധാകരന് നിയമോപദേശം തേടി. മദ്യശാലകള്‍ മാറ്റുന്നതിന് മൂന്നു മാസം സമയം നീട്ടിക്കിട്ടാനാണ് സര്‍ക്കാര്‍ ശ്രമം.
ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവര്‍ത്തനം സുപ്രിംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."