HOME
DETAILS

കേരളം കൂട്ടായ്മയിലൂടെ നേടിയ വിജയം

  
backup
June 06 2018 | 21:06 PM

nipah-kerala-teamwork-story-spm-editorial

കേരളത്തെ ഒരു മാസത്തിലേറെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസ് ഒടുവില്‍ പത്തി താഴ്ത്തിയിരിക്കുന്നു. രോഗത്തിന്റെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെങ്കിലും രോഗവ്യാപനത്തിന് തടയിടാന്‍ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. കേരളത്തെ പോലെ ജനസാന്ദ്രതയേറിയ ഒരു നാട്ടില്‍ കുറഞ്ഞ നാളുകള്‍ക്കിടയില്‍ തന്നെ അതിന് കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. ഏത് വെല്ലുവിളിയേയും സംയമനത്തോടെ നേരിടാന്‍ കെല്‍പുള്ള പരിപക്വമായ പൊതുസമൂഹമാണ് കേരളീയരെന്ന് ലോകത്തിന് നമ്മള്‍ കാണിച്ചു കൊടുത്തിരിക്കുന്നു. തീര്‍ച്ചയായും ഈയൊരു നേട്ടത്തിലേക്ക് കേരളത്തെ നയിച്ച സര്‍ക്കാരിനും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ മുതല്‍ ശുചീകരണത്തൊഴിലാളി വരെയുള്ള പ്രതിരോധ നിരയ്ക്കും അഭിമാനിക്കാം. സ്വന്തം ജീവന്‍ പോലും തൃണവല്‍കരിച്ച് അവര്‍ ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ -അത് അവരുടെ 'ഡ്യൂട്ടി' ആണെങ്കില്‍ പോലും- കൃതജ്ഞതാ നിര്‍ഭരമായ മനസോടെ മാത്രമേ സ്മരിക്കാനാവൂ. കേരളം മാത്രമല്ല, രാജ്യവും ലോകവും തന്നെ അവരുടെ സമര്‍പ്പിത സേവനങ്ങള്‍ക്കു മുമ്പില്‍ നമ്രശിരസ്സരാവുകയാണ്.
നിപക്കെതിരായ പോരാട്ട ഭൂമിയില്‍ പട നയിച്ച ചിലരെയെങ്കിലും ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ച മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് മേധാവി ഡോ. ജി. അരുണ്‍കുമാര്‍, രോഗ വിവരം അറിഞ്ഞ രാത്രി തന്നെ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ച് കോഴിക്കോട്ടെത്തി ദിവസങ്ങളോളം ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.ജി സജിത്ത്കുമാര്‍, രോഗ കാരണം നിപാ വൈറസ് ആണെന്നു ആദ്യം സൂചന നല്‍കിയ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. എസ്. അനൂപ്കുമാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യ വികസന ചുമതലയുള്ള ഡോ. പി. ജയേഷ്, ആര്‍.എം.ഒ ഡോ. ആര്‍. ശ്രീജിത്ത്, ഡോ. കെ.എം കുര്യാക്കോസ്, നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, മെഡിക്കല്‍ കോളജില്‍ ഒറ്റ ദിവസം കൊണ്ട് അത്യാഹിത വിഭാഗവും അന്‍പതോളം വാര്‍ഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിച്ച സിറാജ് വൈത്തിരി, എല്ലാവര്‍ക്കും അകമഴിഞ്ഞ പിന്തുണ നല്‍കി മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് കര്‍മനിരതരായ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ അങ്ങനെ ഒട്ടേറെ പേരുണ്ട് സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ടതായി.
സേവന ഭൂമിയില്‍ സ്വന്തം പ്രാണന്‍ ബലിയര്‍പ്പിച്ച് നമ്മില്‍ നിന്ന് പറന്നകന്ന ലിനിയെന്ന മാലാഖയെ മലയാളി എങ്ങനെ മറക്കാന്‍.
നിപാ മുമ്പ് നാശം വിതച്ച നാടുകളില്‍ നിന്ന് വ്യതിരിക്തമായ ഒരു പോരാട്ട ചിത്രമാണ് കേരളം ലോകത്തിനു മുമ്പില്‍ വരച്ചു കാണിച്ചത്. നിപാ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേഷ്യയില്‍ നൂറിലേറെ പേരുടെ ജീവഹാനിക്ക് ശേഷമാണ് നിയന്ത്രണവിധേയമായത്. പിന്നീട് രോഗം പ്രത്യക്ഷപ്പെട്ട സിംഗപ്പൂരിലും ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമെല്ലാം മരണനിരക്ക് പതിന്മടങ്ങ് കൂടുതലായിരുന്നു. തീര്‍ച്ചയായും കേരളത്തിന് സംഭവിച്ചത് 16 വിലപ്പെട്ട ജീവനുകളുടെ അപരിഹാര്യമായ നഷ്ടം തന്നെയാണ്. പക്ഷെ രോഗത്തിന്റെ തുടക്കം തന്നെ അത് തിരിച്ചറിഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് മരണനിരക്ക് കുറക്കാനായത്.
ഇക്കാര്യം ലോകാരോഗ്യസംഘടനകള്‍ ഉള്‍പ്പെടെ എടുത്തുപറയുകയും കേരളത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ബഹുമതി കേരള സര്‍ക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഏവര്‍ക്കും അറിയാം. പ്രതിപക്ഷ കക്ഷികള്‍, സാമൂഹിക സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മത നേതാക്കള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും ഈ നേട്ടത്തില്‍ പങ്കുണ്ട്.
കേരളത്തെ പുറത്തുള്ളവര്‍ പോലും പ്രശംസ കൊണ്ടു പൊതിഞ്ഞപ്പോള്‍ ഇവിടെയുള്ള ചുരുക്കം ചിലരെങ്കിലും കേരള മാതൃകയെ അപഹസിക്കാന്‍ ശ്രമിച്ചതും മറക്കുന്നില്ല. കേരളം മലേഷ്യയെ കണ്ടു പഠിക്കണമെന്നായിരുന്നു അവരുടെ ഉപദേശം. ആത്മാഭിമാനമില്ലാത്ത, അല്‍പജ്ഞാനികളായ അത്തരക്കാരെ നമുക്ക് അവഗണിക്കാം.
എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാജ കഥകള്‍ എഴുതി വിദ്വേഷ പ്രചാരണം നടത്തിയവരെ അങ്ങനെ ലാഘവത്തോടെ കാണാനാവില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 12 പേരെ പൊലിസ് അറസ്റ്റ് ചെയ്തത് ഇത്തരക്കാര്‍ക്കുള്ള താക്കീതാണ്.
മനുഷ്യന് അപൂര്‍വ സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒന്നാണ് ദുരിതമെന്ന് ഷെക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളെ മാത്രമല്ല ശത്രുക്കളേയും അല്‍പന്മാരേയും വെളിപ്പെടുത്തിക്കൊടുക്കുന്ന അവസരം കൂടിയാണ് ദുരിതകാലമെന്ന് നമുക്ക് മറക്കാതിരിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  6 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  6 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  6 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  6 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  6 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  6 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  6 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  6 days ago