HOME
DETAILS

കേരളത്തിന്റെ നാവിക പാരമ്പര്യം

  
backup
April 02 2017 | 05:04 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%ae%e0%b5%8d

 

കേരളത്തിന്റെ ശക്തമായ നാവികപാരമ്പര്യം ആരംഭിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിപ്പാടും കുഞ്ഞാലിമരക്കാര്‍ കുടുംബവും നേതൃത്വം കൊടുത്ത കാലഘട്ടത്തിലാണ്. അതിനു മുന്‍പ് ശക്തമായ ഒരു നാവികപാരമ്പര്യം കേരളക്കരയില്‍ രൂപപ്പെട്ടിരുന്നില്ല. പോര്‍ച്ചുഗീസ് ആധിപത്യം അറബിക്കടലില്‍ ശക്തിയാര്‍ജിച്ചതോടെ കേരളീയമായ സമുദ്രവാണിജ്യം തകര്‍ച്ച നേരിട്ടു. വാണിജ്യത്തെ പിന്തുണച്ചുകൊണ്ടുള്ള നാവികസൈന്യത്തിന്റെ ആവശ്യവും ആക്രമണകാരികളായ ശത്രുക്കളുടെ കപ്പലുകള്‍ തകര്‍ക്കാനുള്ള തന്ത്രവും ഉരുത്തിരിഞ്ഞത് ഇതിന്റെ തുടര്‍ച്ചയായിരുന്നു.
കൊച്ചിയില്‍ വാണിജ്യം സാധ്യമല്ലെന്നും തങ്ങളുടെ ചരക്കുകള്‍ക്ക് സംരക്ഷണം ലഭിക്കുകയില്ലെന്നുംഅഹമ്മദ് മരക്കാരും കുടുംബവും മനസിലാക്കുകയും കോഴിക്കോട്ടേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റുകയുമായിരുന്നു. പിന്നീട് 1600 വരെ ഈ കുടുംബം സാമൂതിരിപ്പാടിന്റെ നാവികനേതൃത്വം വഹിക്കുകയും അതോടൊപ്പം തങ്ങളുടെ വാണിജ്യബന്ധം തുടര്‍ന്നുവരികയും ചെയ്തു. ഈ കുടുംബം ഈ നൂറ്റാണ്ടില്‍ നാലുകുഞ്ഞാലി മരക്കാരുമാരെ സംഭാവന ചെയ്യുകയും അവര്‍ ഒരോരുത്തരും അറബിക്കടലിന്റെ സ്വാധീനം നിലനിര്‍ത്തുന്നതില്‍ ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനെതിരായി പോര്‍ച്ചുഗീസുകാരുമായി സാമൂതിരിപ്പാട് നടത്തിയ സഖ്യം കേരളത്തിന്റെ നാവികശക്തിയുടെ അന്ത്യംകുറിച്ചു. മരക്കാര്‍ നാലാമന്‍ പോര്‍ച്ചുഗീസ്-സാമൂതിരി സഖ്യത്തിനെതിരായി ധീരതയോടെ ചെറുത്തുനിന്നു. ഒടുവില്‍ 1600 മാര്‍ച്ച് 16ന് വടകരക്കടുത്ത കോട്ടക്കലിലെ തന്റെ കോട്ടയില്‍ നിന്നു പുറത്തുവന്നു കീഴടങ്ങുകയാണ് ചെയ്തത്. മരക്കാരെ ഗോവയിലേക്ക് കൊണ്ടുപോയി കുറ്റവിചാരണചെയ്ത് വധിക്കുകയാണുണ്ടായത്. സാമൂതിരിപ്പാടും പോര്‍ച്ചുഗീസുകാരുമായുള്ള സഖ്യം ഉറപ്പിക്കുന്നതില്‍ ഗോവയിലെ ആര്‍ച്ച് ബിഷപ്പ് അലക്‌സിയോഡെ മനസിസ് വലിയ പങ്കുവഹിച്ചു. അദ്ദേഹം കോട്ടക്കല്‍വഴി കൊച്ചിയിലെത്തിയപ്പോള്‍ തന്റേതായ നാലു കപ്പലുകളെ കോട്ടക്കല്‍ ആക്രമിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലും സ്‌പെയിനിലും മറ്റും പതിനാറാം നൂറ്റാണ്ടില്‍ ശക്തമായ ഒരു നാവികപ്പട രൂപപ്പെടുത്തുകയും അവിടുത്തെ ഭരണാധികാരികള്‍ ഏഷ്യയിലേക്കും മറ്റും തങ്ങളുടെ വാണിജ്യവും രാഷ്ട്രീയാധികാരവും വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അന്നോളം സ്വതന്ത്ര വാണിജ്യാവകാശം അനുഭവിച്ചിരുന്ന കടലുകള്‍ പ്രത്യേകിച്ചും അറബിക്കടലും ഇന്ത്യാ സമുദ്രവും ശാക്തികച്ചേരികളുടെ മത്സരങ്ങള്‍ക്കിടയായിത്തീര്‍ന്നു. ആല്‍ഫ്രഡ് ടി. മാഹന്‍ പറഞ്ഞ ഒരുകാര്യം ഇവിടെ ശ്രദ്ധേയമാണ്. ''ഇന്ത്യാ സമുദ്രം അധീനപ്പെടുത്തുന്ന ശക്തിയാണ് ഏഷ്യയെ നിയന്ത്രിക്കുക. അത് ഏഴു സമുദ്രങ്ങളിലേക്കുള്ള കവാടമാണ്''.
ഇത്തരം ആധിപത്യശ്രമത്തിനെതിരായി സാമൂതിരിപ്പാടെന്ന ഒരു ചെറിയ രാഷ്ട്രീയ ശക്തിയും അതുപോലെ ഒരു ചെറിയ നാവിക കുടുംബവും ഒരു നൂറ്റാണ്ടുകാലം നടത്തിയ നാവികയുദ്ധങ്ങള്‍ രേഖകളുടെ അപര്യാപ്തത കാരണം പൂര്‍ണമായും ചരിത്രരചനക്കു വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, മരക്കാര്‍ നാവികകുടുംബത്തിനും അവരുടെ മാപ്പിളമാരായ നാവികര്‍ക്കും തന്ത്രപരമായ ഒരു സമീപനമുണ്ടായിരുന്നു. നദിയിലെ വന്‍കുന്നുകളില്‍ നിന്നും നദീമുഖങ്ങളില്‍ നിന്നും ശത്രുവിന്റെ കപ്പലുകളെ രാപ്പകലുകളില്‍ അവര്‍ നിരീക്ഷിച്ചു. ചെറിയ ചെറിയ പടവുകള്‍ (പത്തേമാരികള്‍) ഉപയോഗപ്പെടുത്തി ശത്രുവിന്റെ വന്‍കപ്പലുകളെ ആഞ്ഞടിക്കുകയും ഓടിപ്പോവുകയം ചെയ്യുകയെന്ന (ഹിറ്റ് ആന്‍ഡ് റണ്‍) ശൈലി അവര്‍ സ്വീകരിച്ചു. അതുപോലെ വന്‍കപ്പല്‍ വ്യൂഹത്തെ പിന്നില്‍ നിന്ന് ഓരോ ഭാഗം ഭാഗമായി ആക്രമിക്കുകയും (സെക്ടര്‍) തീവച്ച് നശിപ്പിക്കുകയും ചെയ്യുന്നതായിരുന്നത് മറ്റൊരു തന്ത്രം. ഹിറ്റ് ആന്‍ഡ് റണ്‍ എന്ന തന്ത്രം പാകിസ്താനെതിരായ നാവികാക്രമണത്തില്‍ ഇന്ത്യന്‍ നാവികപ്പട ഉപയോഗപ്പെടുത്തിയതായി വൈസ് അഡ്മിറല്‍ ഖന്ന കോഴിക്കോട്ട് വച്ചുള്ള ഒരു സെമിനാറില്‍ സൂചിപ്പിച്ചിരുന്നു. അതുപോലെ ഇന്ത്യയിലെ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ കുഞ്ഞാലി മരക്കാരുമാരുടെ നാവികചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ നാവിക ചരിത്രത്തില്‍ ഈ കുടുംബത്തിന്റെ സ്ഥാനം ഏറ്റവും ശ്രദ്ധേയമായിരുന്നു. അവര്‍ക്ക് പോര്‍ച്ചുഗീസുകാരെ നിരന്തരം എതിരിടുകയെന്ന അസ്ഥിരമായ ഒരു രാഷ്ട്രീയ നയമുണ്ടായിരുന്നു. എന്നാല്‍ സാമൂതിരിപ്പാടിന്റെ രാജകുടുംബത്തില്‍ എതിര്‍പ്പ്, സൗഹാര്‍ദം എന്നീ വ്യത്യസ്ത നയങ്ങളാണുണ്ടായിരുന്നത്. ചാലിയം കോട്ടകെട്ടുവാന്‍ പോര്‍ച്ചുഗീസുകാരെ 1540ല്‍ സാമൂതിരിപ്പാട് അനുവദിച്ചത് മരക്കാരുടെ ഉപദേശത്തെ എതിര്‍ത്തായിരുന്നു. എന്നാല്‍ 1571ല്‍ സാമൂതിരിപ്പാടിനു വേണ്ടി ഇതേ നാവികരും മാപ്പിളപ്പടയാളികളും ഈ കോട്ട പിടിച്ചെടുത്തു. ചാലിയം കോട്ടയുടെ പതനം ഏഷ്യയില്‍ തന്നെ പോര്‍ച്ചുഗീസ് നാവിക ശക്തിയുടെ അന്ത്യംകുറിക്കുന്നതായിരുന്നു. എന്നാല്‍ 1600ല്‍ മരക്കാര്‍ കുടുംബത്തിന്റെ പതനം കേരളത്തിന്റെ നാവികശക്തിയുടെ പതനം കൂടിയായിരുന്നു.
സാമൂതിരിപ്പാടിന്റെ നയതന്ത്രവിദഗ്ധന്‍ കൂടിയായി പ്രവര്‍ത്തിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ അറബിക്കടലിന്റെ സ്വാതന്ത്ര്യമാണ് കേരളക്കരയുടെ സ്വാതന്ത്ര്യമെന്ന് ഊന്നിക്കാട്ടിയിരുന്നു. ഗോവ ഒരു യൂറോപ്യന്‍ നഗരം പോലെ കോളനിവല്‍ക്കരണത്തിനു വിധേയമായപ്പോള്‍ മലബാറും കോഴിക്കോടും ഈ മാറ്റത്തിനു വിധേയമാകാതിരുന്നത് നാവികപ്പടയുടെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പ് കാരണമായിരുന്നു. ഗോവയില്‍ കൊങ്കണി ഭാഷയും സംസ്‌കാരവും അധിനിവേശ ശക്തികള്‍ പൂര്‍ണമായും നശിപ്പിച്ചപ്പോള്‍ കേരളത്തില്‍ മലയാള ഭാഷയും സംസ്‌കാരവും നിലനിര്‍ത്തുവാന്‍ സഹായിച്ചത് ഈ ചെറുത്തുനില്‍പ്പുകളായിരുന്നു.
മരക്കാരുമാരുടെ ചെറുത്തുനില്‍പ്പുകളെ ഓര്‍മിച്ചുകൊണ്ട് ഇന്ത്യന്‍ നേവി രണ്ടായിരാമാണ്ടില്‍ കോഴിക്കോട് വെച്ച് കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സ്മരണയില്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ നാലാമനെ തൂക്കിലേറ്റിയ ഗോവയില്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ മേരിളമാക്കുലേറ്റ് ചര്‍ച്ചിന് സമീപത്ത് ഒരു രക്തസാക്ഷി സ്തൂപം ഉയര്‍ത്തേണ്ടത് ഇന്ത്യന്‍ ജനതയുടെ കര്‍ത്തവ്യമാണ്. അത്തരത്തില്‍ ഒരു ചിന്ത ഇന്ത്യന്‍ നേവിക്കുണ്ടായില്ലെന്നത് ദു:ഖകരമാണ്. ഏഴിമലയിലെ സമോറിന്‍ നാവല്‍ ബെയ്‌സില്‍ വെച്ച് സാമൂതിരിക്കു നാവികപ്പട ഉണ്ടായിരുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ചരിത്രകാരന്‍മാരുടെ നാട്ടില്‍ ഇത്തരം സ്തൂപം ഉയര്‍ന്നുവരാത്തതിലും പാഠപുസ്തകങ്ങളില്‍ അവരുടെ ചരിത്രം പ്രതിപാദിക്കപ്പെടാത്തതിലും അദ്ഭുതപ്പെടേണ്ടതില്ല. വര്‍ഗീയത ചരിത്രരചനയിലും സ്മരണകളിലും അതിജീവിക്കുകയാണെന്നു മാത്രം പറയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago