HOME
DETAILS
MAL
പുറത്തിറങ്ങാം; മാസ്ക് ധരിച്ച് മാത്രം!
backup
April 09 2020 | 03:04 AM
മുംബൈ: രാജ്യത്തു കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തുന്നു. കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയില്‍ പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുബൈ മുനിസിപ്പല്‍ അധികൃതരുടേതാണ് നിര്‍ദേശം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ പോലും മാസ്ക് ധരിച്ചിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി കഴിവതും വീടുകളില്‍തന്നെ മാസ്കുകള്‍ നിര്‍മിക്കണം. മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ പര്‍ദേശിയാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിര്‍ദേശിച്ചിട്ടുണ്ട്.മുംബൈയ്ക്കു പുറമേ ചണ്ഡിഗഢ്, നാഗാലാന്‍ഡ്, ഒഡിഷ സര്‍ക്കാരുകളും മാസ്ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് അടുത്ത് കച്ചവടം ചെയ്യുന്ന ചായക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലേക്കു മാറ്റിയിരുന്നു. ചായക്കടക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരെയും ഇവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി 170ലേറെ പേരെയാണ് നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.
ജനങ്ങള്‍ക്കു വീട്ടിലിരുന്നു മടുത്തുകാണുമെന്ന് ഇന്നലെ പറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്നാല്‍ വേറെ മാര്‍ഗമില്ലെന്നും ലോക്ക്ഡൗണ്‍ ലംഘിക്കരുതെന്നും നിര്‍ദേശിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെവരെ 1,135 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണവും മഹാരാഷ്ട്രയിലാണ്. 72 പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."