വരാന്‍ പോകുന്നത് എ.എം.ടി കാറുകളുടെ കാലം
ന്യൂഡല്‍ഹി: ഇനിയങ്ങോട്ട് ഓട്ടോമാറ്റഡ് ഗിയര്‍ ട്രാന്‍സ്മിഷനുകളടങ്ങിയ ചെറുകാറുകളുടെ കാലമായിരിക്കും. ചെറുകാറുകളില്‍ ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍ ട്രാന്‍സ്മിഷനുമായി(എ.എം.ടി) ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ കാത്തിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. ഇത്തരം കാറുകള്‍ക്ക് ആവശ്യക്കാരേറിയതോടെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം മത്സരാടിസ്ഥാനത്തില്‍ തന്നെ പുതിയ കാറുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
[caption id="attachment_38026" align="alignnone" width="300"] റെനോ ലോഡ്ജി[/caption]റെനോ ലോജി, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി ഗോ,ടാറ്റ തിയാഗോ എന്നിവയാണ് വരും മാസങ്ങളില്‍ നിരത്തിലിറങ്ങാന്‍ പോകുന്ന പുതിയ എ.എം.ടി കാറുകള്‍.ഈ അടുത്ത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ പുതിയ കാര്‍ നിര്‍മാതക്കളായ റെനോയുടെ
എം.പിവിയായ ലോഡ്ജിക്ക് 10 മുതല്‍ 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ റെനോയുടെ തന്നെ ചെറുകാറായ ക്വിഡിന് 3 മുതല്‍ 5 ലക്ഷം വരെയുണ്ടാകൂ.
ക്വിഡിന് കടുത്ത വെല്ലുവിളിയുമായി എത്തുന്ന ഡാറ്റ്‌സണ്‍ റെഡി ഗോക്ക് 3.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് ഏകദേശ വില. റെഡി ഗോ ഈ വര്‍ഷാവസാനം റെഡിയാകുമെന്നാണറിയുന്നത്. ഇരു കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് അടുത്തവര്‍ഷാരംഭത്തില്‍ ടാറ്റയുടെ തിയോഗോ പുറത്തിറങ്ങുന്നത്. 4 മുതല്‍ 5 ലക്ഷം വരെയാണ് തിയോഗോയുടെയും ഏകദേശ വില.
[caption id="attachment_38031" align="alignnone" width="300"] ടാറ്റ തിയാഗോ[/caption]ലക്ഷ്വറി കാറുകളിലും മറ്റു വിലകൂടിയ കാറുകളിലും നിലവില്‍ ഓട്ടോമാറ്റഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍ ഉള്ളതിനാല്‍ തന്നെ ബഡ്ജറ്റ് കാറുകള്‍ക്കാണ് ഇനിയുള്ള കാലം ഈ രംഗത്ത് കിടമത്സരം നേരിടേണ്ടി വരിക. മാരുതിയുടെ എ സ്റ്റാറും,ഓള്‍ട്ടോ കെ ടെനുമെല്ലാം മുമ്പ് ലിമിറ്റഡ് എഡിഷനായി ഓട്ടോമാറ്റഡ് ഗിയര്‍ സിസ്റ്റമുള്ള മോഡലുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇവ വിപണിയില്‍ അധികകാലം പിടിച്ചു നിന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."