HOME
DETAILS
MAL
ട്രംപ്- കിം കൂടിക്കാഴ്ച: സിംഗപ്പൂര്‍ വ്യോമപാതയില്‍ നിയന്ത്രണം
backup
June 06 2018 | 22:06 PM
സിംഗപ്പൂര്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 12ന് നടക്കുന്നതിനാല്‍ സിംഗപ്പൂര്‍ വ്യോമ പാതയില്‍ നിയന്ത്രണം. ഇത് സംബന്ധിച്ചുള്ള അറിയിച്ച് വ്യോമായന മന്ത്രാലയം ഇന്നലെ പുറത്തിറക്കി.
ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ) വെബ്സൈറ്റുകളിലും ഇതു സംബന്ധിച്ചുള്ള നോട്ടിസുകള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 11,12,13 തിയതികളില്‍ സിംഗപ്പൂര്‍ വ്യോമയാന പരിധിയില്‍ താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ് അറിയിപ്പില്‍ പറയുന്നത്.
സെന്തോസാ ദ്വീപിലാണ് ട്രപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."