സകാത്ത് പണമായി നല്‍കുന്നത് സ്വീകാര്യമാവില്ല: ഗ്രാന്റ് മുഫ്തി
ജിദ്ദ: ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ ബാധ്യത വീടില്ലെന്ന് സഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ്. പണം നല്‍കുന്നത് നബി ചര്യക്കും ഖലീഫമാരുടെ ചര്യക്കും വിരുദ്ധമായ നടപടിയാണ്. ജനങ്ങള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളാണു സകാത്തായി നല്‍കേണ്ടത്.
റമളാനിന്റെ അവസാന ദിവസം സൂര്യനസ്തമിക്കുമ്പോള്‍ ഏത് നാട്ടിലാണോ ഉള്ളത് ആ നാട്ടിലാണു ഫിത്ര്‍ സകാത്ത് കൊടുക്കേണ്ടത്. പെരുന്നാളിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ കൊടുക്കുന്നതിനും വിരോധമില്ല. അര്‍ഹരായവരുടെയും പാവങ്ങളുടെയും കൈകളില്‍ സകാത്ത് എത്തണം. അല്ലെങ്കില്‍ നല്‍കാന്‍ കഴിയുന്നവരെ ചുമതലപ്പെടുത്താമെന്നും മുഫ്തി അറിയിച്ചു.
അതേ സമയം ഫിത്വര്‍ സകാത്ത് പണമായി നല്‍കാമെന്ന് നേരത്തെ ചിലര്‍ നല്‍കിയ ഫത്‌വയെ തിരസ്‌ക്കരിക്കാന്‍ മുതിര്‍ന്ന പണ്ഡിത സഭാംഗം ഡോക്ടര്‍ സ്വാലിഹ് ബിന്‍ ഫൗസാന്‍ ആഹ്വാനം ചെയ്തു. പ്രവാചകന്റെ കാലത്ത് തന്നെ പണം വിനിമയോപാധിയായി ഉണ്ടായിരുന്നെങ്കിലും ഫിത്ര്‍ സകാത്തായി ഭക്ഷണ സാധനങ്ങള്‍ നല്‍കാനാണു പ്രവാചകന്‍ കല്‍പ്പിച്ചതെന്നും നബി ചര്യയിലൂടെ ഉറപ്പായ ഒരു കാര്യത്തിനെതിരായി ഏതെങ്കിലും ആളുകള്‍ പറഞ്ഞാല്‍ അത് തള്ളണമെന്നും ഡോക്ടര്‍ സ്വാലിഹ് ബിന്‍ ഫൗസാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."