ഗ്രൂപ്പ് എ- സാധ്യതകള്‍
കരുത്തരായ ഉറുഗ്വെയുടെ സാന്നിധ്യമാണ് എ ഗ്രൂപ്പിലെ ഹൈ ലൈറ്റ്. ഗ്രൂപ്പ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് മുന്‍ ചാംപ്യന്‍മാര്‍ മുന്നേറുമെന്ന് ഏറെക്കുറേ ഉറപ്പാണ്. അതേസമയം വന്‍ അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല.
ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളുടെ കൂട്ടുകെട്ടുമായാണ് ഉറുഗ്വെ ഇറങ്ങുന്നത്. ലൂയീസ് സുവാരസും എഡിന്‍സന്‍ കവാനിയും സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്നതും ഉറുഗ്വെയുടെ സാധ്യതകള്‍ വാനോളം ഉയര്‍ത്തുന്നുണ്ട്. ആതിഥേയരെന്ന നിലയില്‍ റഷ്യക്ക് തങ്ങളുടെ മികവ് അടയാളപ്പെടുത്താന്‍ അവസരമുണ്ട്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്താല്‍ അവര്‍ക്ക് മുന്നേറാം.
മുഹമ്മദ് സലാഹ് പരുക്കേറ്റ് പുറത്തിരിക്കുന്നതിന്റെ ആശങ്കകളിലാണ് ഈജിപ്ത്. താരം ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. സലാഹ് കളിക്കുകയാണെങ്കില്‍ ആഫ്രിക്കന്‍ രാജ്യത്തിന് അടുത്ത ഘട്ടം പ്രതീക്ഷിക്കാം. ഏഷ്യന്‍ കരുത്തുമായി എത്തുന്ന സഊദിയും അത്ര മോശക്കാരല്ല. തങ്ങളുടെ ദിവസം വന്‍ അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ് അവരും.
ഉറുഗ്വെ ഒന്നാം സ്ഥാനക്കാരായി മുന്നേറിയാല്‍ രണ്ടാം സ്ഥാനക്കാരായി കടക്കാനുള്ള അവസരം ബാക്കി മൂന്ന് ടീമുകള്‍ക്കും നിലവിലുണ്ട് എന്ന് പറയാം. ഗ്രൂപ്പ് ബിയില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലാണ് പ്രധാന പോരാട്ടം. ഈ മത്സരത്തില്‍ ആര് ജയിക്കുന്നുവോ അവര്‍ ബിയിലെ ഗ്രൂപ്പ് ചാംപ്യന്‍മാരും പരാജയപ്പെടുന്ന ടീം രണ്ടാം സ്ഥാനക്കാരായും അടുത്ത ഘട്ടത്തിലേക്ക് കടക്കും എന്ന് ഏതാണ്ട് കണക്കാക്കാം. അങ്ങനെ വന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ചാംപ്യന്‍മാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ലഭിക്കുന്നത് കടുത്ത എതിരാളികളെയാകും. ഗ്രൂപ്പ് എ ചാംപ്യന്‍മാര്‍ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായുംഎയിലെ രണ്ടാം സ്ഥാനക്കാര്‍ ബിയിലെ ഒന്നാം സ്ഥാനക്കാരുമായുമാണ് ഏറ്റുമുട്ടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."