HOME
DETAILS
MAL
സി.ആര്.പി.എഫ് ക്യാംപിലെ ഭക്ഷ്യ വിഷബാധ: അന്വേഷണത്തിന് ഉത്തരവിട്ടു
backup
April 02 2017 | 06:04 AM
ന്യൂഡല്‍ഹി/ തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ അന്വേഷണം നടത്താന്‍ സി.ആര്.പി.എഫ് ഡയരക്ടര്‍ ജനറല്‍ ഉത്തരവിട്ടു. ഭക്ഷണത്തോടൊപ്പം കഴിച്ച മത്സ്യമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്നാണ് പ്രഥമിക നിഗമനമെന്ന് കരുതുന്നതായി ഡയരക്ടര്‍ ജനറല്‍ സുധീപ് ലക്താക്കിയ പറഞ്ഞു.
കാന്റീനില്‍ നിന്നും വൈകുന്നേരം ഭക്ഷണം കഴിച്ച നാനൂറോളം സി.ആര്.പി.എഫ് ജവാന്മാര്ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഇരുന്നൂറോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."