റെക്കോര്‍ഡ് തിളക്കവുമായി ഇര്മറ്റോവ് റഷ്യയിലും
മോസ്ക്കോ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള ഉസ്ബെകിസ്ഥാന് റഫറി റാവ്ഷന് ഇര്മറ്റോവ് റഷ്യയിലും കളി നിയന്ത്രിക്കും. 2010 ലോകകപ്പിലെ ഉദ്ഘാടന മത്സരമായ ദക്ഷിണാഫ്രിക്ക- മെക്സിക്കോ പോരാട്ടം നിയന്ത്രിച്ച് ലോകകപ്പ് റഫറിയിങിന് തുടക്കമിട്ട ഇര്മറ്റോവ് ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് നിയന്ത്രിച്ചിട്ടുള്ളത്. മറ്റൊരു റഫറിയും ലോകകപ്പില്‍ ഇത്രയും മത്സരങ്ങള്‍ നിയന്തിച്ചിട്ടില്ല.
2010ല്‍ ഹോളണ്ട്- ഉറുഗ്വെ സെമി പോരാട്ടമടക്കം അഞ്ച് മത്സരങ്ങളിലും കഴിഞ്ഞ ലോകകപ്പില്‍ നാല് മത്സരങ്ങളിലുമാണ് ഇര്മറ്റോവ് വിസിലൂതിയത്. 2003 മുതലാണ് ഇര്മറ്റോവ് റഫറിയിങ് കരിയറിന് തുടക്കമിട്ടത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ഫൈനല്‍, ഫിഫ ക്ലബ് ലോകകപ്പ്, ഏഷ്യന്‍ കപ്പ് ഫൈനലുകളും ഇര്മറ്റോവ് കുറ്റമറ്റ രീതിയില്‍ നിയന്ത്രിച്ചു. വളരെ പക്വമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നതാണ് ഉസ്ബെക് റഫറിയുടെ ശൈലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."