മോദി ഇന്ന് കശ്മീരില്‍; പ്രതിഷേധത്തില്‍ നിശബ്ദമായി താഴ്വര
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വര. ഹുര്‍റിയത്ത് ആഹ്വാനമനുസരിച്ച് സംസ്ഥാനത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഒറ്റപ്പെട്ട ഇരു ചക്രവാഹനങ്ങള്‍ പോവുന്നതൊഴിച്ചാല്‍ റോഡുകളും അങ്ങാടികളും നിര്‍ജ്ജീവമായാണ് കാണുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഉധംപൂര്‍ റംബാന്‍ തുരങ്ക പാത ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി കശ്മീരില്‍ എത്തുന്നത്. ജമ്മുകശ്മീരിലെ പര്‍വത പ്രദേശത്ത് റെക്കോര്‍ഡ് വേഗത്തില്‍ 4 വര്‍ഷം കൊണ്ടാണ് 10.89 കീലോ മീറ്റര്‍ തുരങ്ക പാത പൂര്‍ത്തിയാക്കിയത്.
തുരങ്കപാത ഗതാഗതയോഗ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിലും ഇടയിലുള്ള ഗതാഗതം രണ്ടു മണിക്കൂറായി കുറയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതു വഴി 99 കോടിയുടെ ഇന്ധനലാഭമുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.
ഉദ്ഘാടനത്തിനു ശേഷം ഉധംപൂര്‍ ജില്ലയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."