റമദാന്‍ അവസാനത്തെ പത്തില്‍ ഇരു ഹറമുകളും ഭക്തി സാന്ദ്രം
മക്ക: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ ഇരു ഹറമുകളിലും തിരക്ക് വര്‍ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടക പ്രവാഹം ശക്തമായതിനു പുറമെ ആഭ്യന്തര തീര്‍ഥാടകരും സജീവമായിത്തുടങ്ങിയത് ഹറമുകളെ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.
പാപമോചനം തേടി ഇഅ്തിഖാഫ് ഇരിക്കുന്ന വിശ്വാസികള്‍ക്കും ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കും വിപുലമായ സംവിധാനങ്ങളാണ് ഇരു ഹറം കാര്യാലയ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
മക്കയിലും മദീനയിലും സ്ഥിരമായി ഇഅ്തിഖാഫ് ഇരിക്കുന്നവരുടെ എണ്ണം 45,000 കവിഞ്ഞിട്ടുണ്ട്. തിരക്കും സുരക്ഷയും പരിഗണിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇഅ്തിഖാഫിന് അനുമതിയുള്ളത് . ഇവര്‍ക്കായി 1500 അലമാരകളും ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിനാണ് അലൂമിനിയത്തില്‍ നിര്‍മിച്ച അലമാരകള്‍ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ലോക്കുകളാല്‍ നിര്‍മിച്ചവയാണ് അലമാരകള്‍.
ഇരുഹറമുകളിലും സുരക്ഷ ശക്തമാക്കി. ഇടതടവില്ലാതെ വാന നിരീക്ഷണവും നടത്തുന്നുണ്ട്. മക്ക ഹറം പള്ളിക്കു ചുറ്റും മദീനയിലെ പ്രവാചക പള്ളിക്കു ചുറ്റും സഊദി വ്യോമസേനയുടെ വിമാനം സദാ സമയവും ക്യാമറ കണ്ണുകളുമായി റോന്ത് ചുറ്റുകയാണ്. ഇതിനു പുറമെ പരിസരങ്ങളിലെ പ്രധാന പാതകളും ഊടു വഴികളും ഒപ്പിയെടുത്ത് തത്സമയം വേണ്ട നിര്‍ദേശങ്ങള്‍ സെക്യൂരിറ്റി സെന്ററിലേക്ക് നല്‍കുന്നുണ്ട്. ഏറ്റവും തിരക്കേറിയ ജിദ്ദ- മക്ക എക്‌സ്പ്രസ് ഹൈവേയും മക്ക- മദീന- ജിദ്ദ ഹൈവേയും ആകാശ നിരീക്ഷണത്തിനു കീഴിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."