സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ തദ്ദേശീയര്‍ക്ക് വേണമെന്ന് യുവാക്കള്‍
ജിദ്ദ: സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിലെ നിയമനം തദ്ദേശീയര്‍ക്ക് നല്‍കണമെന്ന് പുതിയ തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയോട് സഊദിയിലെ യുവാക്കള്‍. നിലവിലെ സഊദിവല്‍ക്കരണ സംവിധാനം പുനഃപരിശോധിക്കണം. വിപുലമായ അധികാരങ്ങളുള്ള ഉന്നത തസ്തികകള്‍ വിദേശികള്‍ക്ക് വിട്ടുകൊടുക്കുന്നത് സഊദി ജീവനക്കാര്‍ക്ക് തിരിച്ചടിയാകുമെന്നും സ്ഥാപനങ്ങളില്‍ നിന്ന് സഊദികളെ പുറത്താക്കുന്നതിനും യുവാക്കളുടെ തൊഴില്‍ ശേഷികളില്‍ സംശയം ഉന്നയിക്കപ്പെടുന്നതിനും ഇടയാക്കുമെന്നും യുവാക്കള്‍ പറയുന്നു.
ഏതു മേഖലയിലും വിജയകരമായി സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് മാനേജര്‍, എക്‌സിക്യൂട്ടീവ് മാനേജര്‍, മാനവശേഷി വിഭാഗം മാനേജര്‍ അടക്കമുള്ള ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുകയാണ് ആദ്യം വേണ്ടത്. സഊദിവല്‍ക്കരണ സംവിധാനത്തില്‍ മാറ്റം വരുത്തുകയും നിയമലംഘകര്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കടുത്തതാക്കുകയും ചെയ്താല്‍ മാത്രമേ മികച്ച തൊഴിലവസരങ്ങള്‍ സഊദി യുവാക്കള്‍ക്ക് ലഭിക്കുകയുള്ളൂ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി യുവാക്കളെ വിദേശികളായ മാനേജര്‍മാര്‍ ബുദ്ധിമുട്ടിക്കുകയുമാണെന്നും യുവാക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."