ബഹ്‌റൈനില്‍ വ്യാഴാഴ്ച്ച മുതല്‍ ചില കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
മനാമ: ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടാഴ്ചയായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളില്‍ ചിലതിന് നിയന്ത്രണങ്ങളോടെ വ്യാഴാഴ്ച വൈകിട്ട്മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം രണ്ടാംഘട്ട നിയന്ത്രണം ഏപ്രില്‍ 9 മുതല്‍ 23 വരെ നിലനില്‍ക്കും.
ഇവിടെ നടന്ന വാര്‍ത്താ സമ്മേളത്തില്‍ ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ചക്ക് മുമ്പ് മാര്‍ച്ച് 26 വൈകുന്നേരം 7 മുതല്‍ ഏപ്രില്‍ 9 വൈകുന്നേരം വരെ അടച്ചിട്ട ചില വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അതേ സമയം രാജ്യത്തെ സിനിമ തിയറ്ററുകള്‍, ജിനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങള്‍, സലൂണുകള്‍ എന്നിവ അടച്ചിടുന്നത് തുടരും.
നിലവില്‍ റസ്റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക് എവേ, ഡെലിവറി സര്‍വ്വീസുകള്‍ മാത്രമാണ് തുടര്‍ന്നും ഉണ്ടാവുക. ഭക്ഷണ, കാറ്ററിങ് സ്ഥാപനങ്ങളില്‍ ആദ്യ ഒരു മണിക്കൂര്‍ പ്രായമാവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായിരിക്കും പരിഗണന. ഷീഷ കടകളില്‍ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക് എവേ, ഡെലിവറി രീതിയില്‍ മാത്രം നല്‍കാം- മന്ത്രി അറിയിച്ചു.
അതേ സമയം ഏപ്രില്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സന്ദര്‍ശകരും ജീവനക്കാരും മാസ്‌ക് ധരിക്കണം. ക്യൂ സംവിധാനവും ഒരുക്കണം, സ്റ്റോറുകളില്‍ അകത്തും പുറത്തും അണു നശീകരണം നടത്തണം, സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി നടപ്പാക്കണം. സ്ഥാപനങ്ങളില്‍ തിരക്ക് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കമ്പനികളുടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഷോപ്പുകളിലെത്തുന്നവര്‍ തമ്മില്‍ ക്രിത്യമായ അകലം പാലിക്കണം ഇതിനായി ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തണമെന്നും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."