HOME
DETAILS

ഏഴുവര്‍ഷം പ്രണയിച്ചിട്ടും അവളറിഞ്ഞില്ല 'അവന്‍' അവളാണെന്ന്!

  
backup
June 07 2018 | 02:06 AM

%e0%b4%8f%e0%b4%b4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 


പോത്തന്‍കോട്: ഏഴു വര്‍ഷം പ്രണയിക്കുകയും അതിനൊടുവില്‍ വിവാഹിതരായി ആദ്യരാത്രിയില്‍ മണിയറയിലെത്തും വരെ സ്‌നേഹിച്ചതും വിവാഹം ചെയ്തതു മറ്റൊരു സ്ത്രീയെയാണെന്ന് അവളറിഞ്ഞില്ല. ആണ്‍വേഷം കെട്ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന സ്ത്രീയുമായി പ്രണയത്തിലായ യുവതിയുടെ വിവാഹം ദുഃഖത്തില്‍ കലാശിച്ചു. ചതിയില്‍പ്പെടാതെ വധു വീട്ടിലെത്തി. ഒരു കേസുമില്ലാതെ പെണ്‍വരനും രക്ഷപ്പെട്ടു.
പോത്തന്‍കോട് സ്വദേശിയും ബി.എഡ്കാരിയുമായ നിര്‍ധന യുവതി ഏഴു വര്‍ഷം മുന്‍പ് ടെക്‌നോപാര്‍ക്കില്‍ ജോലിക്ക് പോയപ്പോഴാണ് അതെ കമ്പനിയില്‍ ജോലിക്കാരനായ ശ്രീറാമുമായി പരിചയത്തിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇയാള്‍ യുവതിയെ ഒരിക്കല്‍ അയാളുടെ വീട്ടില്‍ കൂട്ടികൊണ്ടു പോയെങ്കിലും അമ്മയും അച്ഛനും കൊച്ചിയില്‍ പോയിരിക്കുകയാണ് എന്ന് പറഞ്ഞതനുസരിച്ച് അവരെ കാണാനും കഴിഞ്ഞില്ല.
ഇതിനിടെ കരുനാഗപ്പള്ളിയിലേക്ക് മറ്റൊരു ജോലി തേടിപ്പോയ ശ്രീറാമും യുവതിയുമായുള്ള പ്രണയം ഫോണ്‍ ബന്ധങ്ങളിലൂടെയും പരസ്പരം കാണലിലൂടെയും നിരന്തരം തുടര്‍ന്നു. വരന്‍ കൂടെകൂടെ വധുവിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു.
വധുവിന്റെ വീട്ടുകാരില്‍ ചിലര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല പിന്നീട് യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളി. ക്ഷണക്കത്ത് കൊടുത്ത് നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിച്ചു. നാല് പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പോത്തന്‍കോട്ടെ പ്രമുഖമായ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നുവിവാഹം. മുഹൂര്‍ത്ത സമയം തുടങ്ങിയപ്പോഴാണ് വരന്‍ ഒറ്റക്ക് കാറിലെത്തിയത്.
വരന്റെ വീട്ടുകാര്‍ വന്ന വാഹനം അപകടത്തില്‍പ്പെട്ടുപോയെന്നും അവര്‍ പിന്നാലെ വരുന്നുണ്ടെന്നും അറിയിച്ചതനുസരിച്ച് വരനെയും ഡ്രൈവറെയും സ്വീകരിച്ച് മുഹൂര്‍ത്തസമയത്ത് തന്നെ താലികെട്ടി കല്യാണം നടത്തി. പിന്നാലെ ബന്ധുക്കളാരും എത്താതിരുന്നപ്പോള്‍ പലര്‍ക്കും സംശയം ജനിച്ചെങ്കിലും വരന്റെയും വധുവിന്റെയും ഒപ്പം വധുവിന്റെ രണ്ട് ബന്ധുക്കള്‍ കൂടി അവരെ കൊണ്ടാക്കാന്‍ പോയി.
കരുനാഗപള്ളിയിലെ ഒറ്റമുറിയുള്ള വരന്റെ വാടക വീട്ടിലും മറ്റാരും ഉണ്ടായിരുന്നില്ല. വാടക കാറിലാണ് വരനെത്തിയതെന്ന് പിന്നീട് തെളിഞ്ഞു. മറുവീട് കാണാന്‍ പിന്നാലെ വാഹനത്തിലെത്തിയവര്‍ക്കും ഹോട്ടലില്‍ നിന്ന് എത്തിച്ച സദ്യ വരന്റെ വീട്ടില്‍ ഒരുക്കിയിരുന്നു.
ഒറ്റമുറിയില്‍ ഒരു കട്ടിലും മേശയും മാത്രമുള്ളതായിരുന്നു വീട്. ചില പന്തികേടുകള്‍ തോന്നിയ വീട്ടുകാര്‍ വധുവിന്റെ 15 പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞു മടങ്ങി. രാത്രിയില്‍ വരന് വന്ന നിരവധി ഫോണ്‍ കോളുകളില്‍ ഒന്ന് വരന്‍ പെണ്‍കുട്ടിക്ക് കൈമാറി. അതിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് ഒരു യുവതിയുടെ ശബ്ദത്തില്‍ പറഞ്ഞത് 'കുട്ടി നീ രക്ഷപ്പെട്ടോ അവന്‍ ആണല്ല പെണ്ണാണ്. വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോള്‍ മുതല്‍ നിന്നെ ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിലാണ് കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാന്‍ പറഞ്ഞ ഈ വിവരം അവള്‍ അറിയരുത് '. എന്ന് പറഞ്ഞു ഫോണ്‍ കട്ടുചെയ്തു. അടങ്ങാത്ത ദുഖത്തിനിടയിലും ആത്മവിശ്വാസം വീണ്ടെടുത്ത വധു ഇതിനെ നേരിടാന്‍ തന്നെ തീരുമാനിച്ചു.
ഇതിനിടയില്‍, 'നിന്റെ ആഭരണങ്ങള്‍ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെണ്‍കുട്ടിയോട് വരന്‍ പറയുകയും ചെയ്തു'. കടമെടുത്ത് വാങ്ങിയതിനാല്‍ തല്‍ക്കാലം 'അമ്മ കൊണ്ടുപോയതായും ഒരാഴ്ചക്കകം മടക്കി തരുമെന്നും വധു മറുപടി നല്‍കി'. ഇതിനിടയില്‍ സംഗതി പന്തിയല്ലെന്ന വിവരം വധു വീട്ടില്‍ വിളിച്ചറിയിച്ചു. പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂര്‍വം വീട്ടുകാര്‍ നിര്‍ദേശിച്ചു.
രാത്രിയില്‍ ഉറങ്ങാതെ വധുവും ഇരുന്നു. പിറ്റേന്ന് വരനെയും കൂട്ടി പെണ്‍കുട്ടി വീട്ടിലെത്തി. വീട്ടുകാര്‍ വിവരം പൊലിസില്‍ അറിയിച്ചു.ഇതിനിടെ വീട്ടിലെ സ്ത്രീകള്‍ മുറിക്കകത്ത് കയറ്റി 'പെണ്‍ വരനെ' പരിശോധിക്കുകയും ചെയ്തു. ശരീര വണ്ണം കുറയ്ക്കാനുപയോഗിക്കുന്ന ഇന്‍ഷേപ്പുകള്‍ മാറിലും അരയിലും ധരിച്ചാണ് പുറത്ത് വസ്ത്രധാരണം ചെയ്തിരുന്നത്.
വിവരം പഞ്ചായത്ത് അംഗം പൊലിസിനെ അറിയിച്ചെങ്കിലും വീട്ടുകാര്‍ പരാതിനല്‍കാതെ അന്വേഷിക്കാന്‍ കഴിയില്ലെന്നും എവിടെയാണോ അവളുടെ സ്ഥലം അവിടെ കൊണ്ടുചെന്നു ആക്കാനുമാണ് പൊലിസ് നിര്‍ദേശിച്ചത്. പ്രണയിച്ചെങ്കിലും വേണ്ടത്ര അന്വേഷണം നടത്താതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എടുത്ത തീരുമാനത്തെ നാട്ടുകാരും വിമര്‍ശിച്ചു.
പൊലിസിനെ ജനപ്രതിനിധികള്‍ വിവരം അറിയിച്ചിട്ടും, വര്‍ഷങ്ങളോളം ആണ്‍ വേഷം കെട്ടി പലസ്ഥാപനങ്ങളിലും വ്യാജരേഖകള്‍ ഹാജരാക്കി ആണ്‍വേഷം കെട്ടി തട്ടിപ്പ് നടത്തി ജോലിചെയ്തിരുന്ന യുവതിയുടെ പശ്ചാത്തലം എന്താണെന്നോ ഇത്തരത്തില്‍ വഞ്ചനാപരമായ ഒരു തട്ടിപ്പു നടത്തിയതിന്റെ കാരണങ്ങള്‍ എന്താണെന്നോ അന്വേഷിക്കാത്ത പൊലിസിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago