'പുലര്‍ച്ചെ രണ്ടു മണിക്ക് അജിത് ഡോവല്‍ തബ്‌ലീഗ് നേതാവിനെ കാണാന്‍ പോയതെന്തിന്, അദ്ദേഹത്തെ അയച്ചതാര്'- അമിത് ഷാക്ക് നേരെ ചോദ്യമെറിഞ്ഞ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
മുംബൈ: രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ രാജ്യത്ത് ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രംഗത്ത്. എന്തുകൊണ്ടാണ് ഇത്രയും സങ്കീര്‍ണമായ സന്ദര്‍ഭത്തില്‍ രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സമ്മേളനത്തിന് അനുമതി നല്‍കിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ചോദിച്ചു. ഡല്‍ഹിയിലേതു പോലെ മുംബൈയിലെ വസായിയിലും സമാനമായ സമ്മേളനം ഉണ്ടായിരുന്നു എന്നും എന്നാല്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി അതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി. അര്‍ദ്ധ രാത്രി രണ്ടു മണിക്ക് തബ്ലീഗ് നേതാവ് മൗലാനാ സഅദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കണ്ടത് എന്തിനായിരുന്നു എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എട്ട് ചോദ്യങ്ങളാണ് അമിത് ഷായോട് അദ്ദേഹം ചോദിച്ചത്.
ഡല്‍ഹിയിലെ തബ്‌ലീഗ് മര്‍ക്കസില്‍ ഇത്തരമൊരു സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.
മര്‍ക്കസിന്റെ തൊട്ടടുത്ത് തന്നെയാണ് നിസാമുദ്ദീന്‍ പൊലിസ് സ്റ്റേഷന്‍. എന്തുകൊണ്ടാണ് ഈ സമ്മേളനം നിര്‍ത്തിക്കാഞ്ഞത്.
മര്‍ക്കസില്‍ ഇത്രയും വലിയ ജനക്കൂട്ടം ഒരുമിച്ചു കൂടിയതിനും മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി കൊവിഡ് വ്യാപിപ്പിച്ചതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവാദിയല്ലേ.
ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ഡോവലിനെ പുലര്‍ച്ചെ രണ്ടു മണിക്ക് മര്‍ക്കസിലേക്ക് അയച്ചതാരാണ്. ഇത് ഡല്‍ഹി പൊലിസിന്റെ ജോലിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലിയോ.
പുലര്‍ച്ചെ രണ്ടു ണ മണിക്ക് എന്ത് രഹസ്യ ചര്‍ച്ചയാണ് ഡോവലിനും മൗലാനാ സാഹിബിനുമിടക്ക് നടന്നത്.
എന്തുകൊണ്ടാണ് ഡോവലും ഡല്‍ഹി പൊലിസ് മേധാവിയും തമ്മില്‍ ഇതേ കുറിച്ച് സംസാരിക്കാതിരുന്നത്.
ഡോവലിനെ കണ്ടതിന്‍രെ അടുത്ത ദിവസം തന്നെ മൗലാന അപ്രത്യക്ഷമായതെങ്ങോട്ടാണ്. അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളത്.
ഈ കാണാതാവലിന് പിന്നില്‍ ആരാണ്
നിങ്ങളാണ് മര്‍ക്കസില്‍ പരിപാടിക്ക് അനുമതി നല്‍കിയത്.
നിങ്ങള്‍ അത് തടയുകയും ചെയ്തില്ല.
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം ഇന്ത്യയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഇതില്‍ പങ്കെടുത്ത 90 വിദേശപൗരന്മാരെ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. കൊവിഡ് ആദ്യ ഘട്ടത്തില്‍ പടര്‍ന്ന മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, സമ്മേളനത്തിന്റെ പേരില്‍ മുസ് ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."