കോവളത്ത് ഓഷ്യന്‍ കോണ്‍ഫറന്‍സ്
കോവളം: ലോക സമുദ്ര ദിനമായ നാളെ ഓഷ്യന്‍ ലവ് ആന്‍ഡ് പ്ലാനറ്റ്, ഓഷ്യന്‍ ഫൗണ്ടേഷന്‍, ബോണ്ട് ഓഷ്യന്‍ സഫാരി എന്നിവരുടെ നേതൃത്വത്തില്‍ കോവളത്ത് ഓഷ്യന്‍ കോണ്‍ഫറന്‍സ് നടത്തുന്നു.
അനധികൃതമായ കടന്നുകയറ്റങ്ങളും അനിയന്ത്രിതമായ മലിനീകരണ പ്രവര്‍ത്തനങ്ങളും മൂലം സമുദ്രം നാശത്തിന്റെ വക്കിലായിരിക്കുന്നവേളയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതടക്കമുള്ള മലിനീകരണം തടഞ്ഞ് ആരോഗ്യമുള്ള സമുദ്രസംരക്ഷണം സാധ്യമാക്കാന്‍ ജനങ്ങളെ ബോധവല്‍കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓഷ്യന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ വൈകിട്ട് 3 ന് ഉദയസമുദ്ര ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സ് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്യും. ശുചിത്വ മിഷന്‍ ഡയറക്ടര്‍ എല്‍.പി ചിത്തര്‍ മുഖ്യപ്രഭാഷണം നടത്തും. രാജഗോപാല്‍ അയ്യര്‍ സ്വാഗതവും ജാക്‌സന്‍ പീറ്റര്‍ നന്ദിയും പറയും. വിവിധ അക്വാട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാഫസര്‍ ഡോ.എ. ബിജുകുമാര്‍, തണല്‍ ഡയറക്ടര്‍ ഷിബു കെ. നായര്‍, തീര സംരക്ഷണ സേന കമാന്‍ഡിങ് ഓഫിസര്‍ വി.കെ വര്‍ഗീസ്, ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. ലിന്‍ഡ ജോണ്‍, സെന്റര്‍ ഫോര്‍ കമ്മ്യൂനിറ്റി ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ. ക്ലമെന്റ് ലോപ്പസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."