വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം; സുഷമ റിപ്പോര്‍ട്ട് തേടി
ബംഗളുരു: ഇന്ത്യന്‍ യുവതിയെ ജര്‍മന്‍ വിമാനത്താവളത്തില്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ചതായി പരാതി. ബംഗളുരുവില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സുരക്ഷയുടെ പേരില്‍ യുവതിയോട് വസ്ത്രമഴിക്കാനായി ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം. വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി.
ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. മാര്‍ച്ച് 29 നാണ് ശ്രുതി ബസപ്പ എന്ന 30 കാരി ഐസ് ലാന്‍ഡിലേക്ക് യാത്ര ചെയ്തത്.
തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു.
സുരക്ഷാ പരിശോധനകള്‍ മുഴുവന്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ച് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ശ്രുതി പറയുന്നു. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താന്‍ തയാറാണെന്നും രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. സര്‍ജറി നടത്തിയ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു. തുടര്‍ന്ന് ഐസ്‌ലാന്റ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെയാണ് പ്രശ്‌നത്തില്‍ ഉദ്യോഗസ്ഥര്‍ മയപ്പെട്ടതെന്നും ശ്രുതി പറയുന്നു.
ഇതേ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഏതാനും ആഴ്ചകള്‍ക്കു മുന്‍പും പരാതി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."