HOME
DETAILS
MAL
കൊവിഡ് 19: എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരന്മാര് ആശുപത്രി വിട്ടു
backup
April 09 2020 | 11:04 AM
കളമശേരി: കൊവിഡ്-19 ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം. കളമശേരിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന ആറു പേര്‍ക്കും രോഗം മാറി. ഇവര്‍ കുറച്ചു ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും.
അതേസമയം, തൃശൂരില്‍ ചികിത്സയിലുണ്ടായിരുന്ന വസ്ത്രവ്യാപാരിയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞു. സൂറത്താണ് ഇയാളുടെ സ്വദേശം. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
മലപ്പുറത്ത് രോഗം ഭേദമായി ഒരാള്‍ ആശുപത്രി വിട്ടു. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ മുസ്തഫയാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ഇയാളെ മാര്‍ച്ച് 28 നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."