ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഉന്നതസംഘത്തെ അയക്കും: 49,000 വെന്റിലേറ്ററുകള്‍ വാങ്ങാനൊരുങ്ങി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളിലേക്ക് അവശ്യ നിര്‍ദേശങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മറ്റുമായി മികച്ച നിലവാരമുള്ള 10 സ്പെഷ്യലിസ്റ്റുകളെ നിയമിക്കുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. 1.7 കോടി പിപിഇ കിറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും 49,000 വെന്റിലേറ്ററുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍ വാള്‍ അറിയിച്ചു
3500 റെയില്‍വേ കോച്ചുകളില്‍ 40,000 നീരീക്ഷണ കിടക്കകള്‍ തയ്യാറാക്കി. റെയില്‍വേയുടെ കീഴിലുള്ള 586 ഹെല്‍ത്ത് യൂണിറ്റുകള്‍, 45 സബ് ഡിവിഷണല്‍ ആശുപത്രികള്‍, 56 ഡിവിഷണല്‍ ആശുപത്രികള്‍, എട്ട് പ്രൊഡക്ഷന്‍ യൂണിറ്റ് ആശുപത്രികള്‍
16 സോണല്‍ ആശുപത്രികള്‍ എന്നിവ കോവിഡ് ചികിത്സക്കായി മാറ്റി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 549 പേരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5734 ആയി.
മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത രീതിയില്‍ കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."