കൊടുവള്ളിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കാംപയിന് തുടക്കം
കൊടുവള്ളി: പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ കാംപയിനുമായി കൊടുവള്ളി നഗരസഭ. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന്നെതിരേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ലഘുലേഘകള്‍ വീടുകള്‍, അങ്ങാടികള്‍, കടകള്‍ എന്നിവ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. നഗരസഭ ഭരണസമതിയുടേയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് വിതരണം. ഡിവിഷനുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പരിശോധനയും നടന്നുവരുന്നുണ്ട്. ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. പ്ലാസ്റ്റിക് നിരോധനം നിലവിള്ളതിനാല് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടക്കും. ബോധവല്‍ക്കരണ പരിപാടി ചെയര്പേഴ്സന് ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് എ.പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ വെള്ളറ അബ്ദു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, ദില, ഹക്കിം, മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."