HOME
DETAILS
MAL
നിപാ ഭീതി; കുഴഞ്ഞുവീണയാളെ ജനം തിരിഞ്ഞുനോക്കിയില്ല
backup
June 07 2018 | 03:06 AM
പേരാമ്പ്ര: ചെമ്പനോട അങ്ങാടിയില്‍ തളര്‍ന്ന് വീണയാളെ നിപാ ഭീതി കാരണം ആരും തിരിഞ്ഞുനോക്കിയില്ല. ഇന്നലെ ഉച്ചയോടെയാണു സംഭവം. പഴയ സാധനങ്ങള്‍ വാങ്ങി വില്പന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ 60കാരന് കുഴഞ്ഞുവീണത്. മൂക്കില്‍നിന്ന് രക്തവും വരുന്നുണ്ടായിരുന്നു.
നിപാ ഭീതി കാരണം ആരും ആശുപത്രിയില്‍ എത്തിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നു ജീവനക്കാരായ രഘുനാഥ് ആവള, അബൂബക്കര്‍, ജിഗേഷ് കൂത്താളി, ഡ്രൈവര്‍ ശശി എന്നിവര്‍ ആംബുലന്‍സുമായി പോയി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അസുഖം ഭേദമായി വൈകിട്ടോടെ ഇയാള്‍ ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."