പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം: പി.കെ. ബിജു എം.പി
ആലത്തൂര്‍: ഈ മാസം മുതല്‍ പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്കി. പുതുനഗരം, വടകരികപുരം, കൊല്ലങ്കോട്, മുതലമട എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിക്കണമെന്ന് പി.കെ. ബിജു എം.പി ആവശ്യപ്പെട്ടത്. പൂനെതിരുനെല്വേലി, എറണാകുളം രാമേശ്വരം എന്നീ ട്രൈയിന് സര്‍വ്വീസുകളാണ് ഈ റൂട്ടില്‍ തുടങ്ങാനിരിക്കുന്നത്. കൂടാതെ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഈ റൂട്ടില്‍ ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
ഗേജ് മാറ്റം പൂര്‍ത്തിയായ പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകരും ചെറുകിട കച്ചവടക്കാരും ആശ്രയിക്കുന്നത ് ഈ ട്രെയിന്‍ സര്‍വ്വീസുകളെയാണ്. ഗേജ് മാറ്റത്തിന്ന് മുമ്പ് ഈ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരുന്നു. ഗേജ് മാറ്റത്തിന്ന് ശേഷം സ്റ്റോപ്പില്ലാതായതോടെ മേഖലയിലെ വ്യപാരത്തിന്ന് കടുത്ത മങ്ങലേറ്റു. സ്റ്റേപ്പ് അനുവദിച്ചാല്‍ കാര്‍ഷിക ഗതാഗതമേഖലയില്‍ അഭിവൃദ്ധി ഉണ്ടാകും. തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, രാമേശ്വരം, മധുരൈ എന്നിവിടങ്ങളിലേക്ക് ഗതാസത സൗകര്യവും ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."