ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; മരണം 89,900
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതു നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങള്‍. ഇന്നത്തോടെ കൊവിഡ്-19 ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 89,900 കടന്നു.
15,29,439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,37,164 പേര് രോഗവിമുക്തരായി. എന്നാല്‍, ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നല്കുന്ന ഔദ്യോഗിക കണക്കുപ്രകാരം 81,580 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 13,95,136 പേര്‍ക്കു കൊവിഡ് ബാധിച്ചതായും യു.എന്‍ വ്യക്തമാക്കുന്നു.
ഇറ്റലി, സ്പെയിന്, യു.എസ്, യു.കെ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് ഗണ്യമായ അളവില്‍ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എസില്‍ മരണം 15,000 ത്തിന് അടുത്തെത്തി. നാലര ലക്ഷത്തോളം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് ബാധ സ്ഥീരീകരിച്ചത്.
സ്പെയിനിലും മരണസംഖ്യ 14,792 ആയി. ഒന്നര ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ മരണം 10,000 കടന്നു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
യു.കെയില്‍ ഇതുവരെ 61,474 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,111 പേര് മരണപ്പെട്ടു.
ഇറ്റലിയില്‍ മരണസംഖ്യ 17,669 ആയി. ഇതുവരെ 1,39,422 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."