മുക്കം നഗരസഭാ പുറമ്പോക്ക് സര്‍വേ അവസാനഘട്ടത്തില്‍
മുക്കം: നഗരസഭയുടെ അധീനതയിലുള്ള പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനായുള്ള സര്‍വേ നടപടികള്‍ അവസാന ഘട്ടത്തിലെത്തി.
തൃക്കുടമണ്ണ തൂക്കുപാലം മുതല്‍ സംസ്ഥാന പാതയിലെ മുക്കം പാലം വരെയുള്ള ഭാഗത്തെ സര്‍വേയാണ് താലൂക്ക് സര്‍വേയര്‍ ഷിന്‍ജുവിന്റെയും നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. പഴയ രേഖകള്‍ പ്രകാരം നഗരസഭയുടെ കൈവശം 200 ഏക്കറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് കണക്ക്. പുഴയുടെ ഇരുകരകളിലുമായാണ് സര്‍വേ നടക്കുന്നത്. ഇത്രയും കാലം തൊട്ടടുത്ത പഞ്ചായത്ത് കൈവശം വച്ച് പോന്നിരുന്ന പുറമ്പോക്ക് ഭൂമിയും നഗരസഭയുടേതാണന്ന് സര്‍വേയില്‍ കണ്ടെത്തിയതായാണ് വിവരം.
അതേസമയം ഇത്രയും വര്‍ഷത്തിനിടെ പല സ്ഥലത്തും ഇരുവഴിഞ്ഞിപ്പുഴ ഗതി മാറി ഒഴുകിയതിനാല്‍ കുറച്ച് സ്ഥലം പുഴയെടുത്തിട്ടുമുണ്ട്. സര്‍വേ പൂര്‍ത്തിയായതിന് ശേഷം ലഭിക്കുന്ന സ്ഥലത്ത് പ്രഭാത സവാരിക്കുള്‍പ്പെടെ സഹായകരമാകുന്ന തരത്തില്‍ ഇരുഭാഗത്തും മുളയെല്ലാം വച്ച് പിടിപ്പിച്ച് മനോഹരമായ നടപ്പാത നിര്‍മിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഒരു പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസും മാലിന്യസംസ്‌കരണ കേന്ദ്രവും നഗരസഭ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."