ഖുര്‍ആന്‍ പ്രഭാഷണം ഇന്ന് സമാപിക്കും
കോഴിക്കോട്: മുസ്ലിം രാജ്യങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാക്കി ലോകം കീഴടക്കാനുള്ള വന്‍ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് മധ്യേഷ്യയില്‍ ഇന്നു കാണുന്ന മുഴുവന്‍ വിഷയങ്ങളുമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്റ്റഡിസെന്റര് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്നുവരുന്ന 14 ാം റമദാന് പ്രഭാഷണത്തിന്റെ ഭാഗമായി അറബ് ലോകം ഇരകളും വേട്ടക്കാരും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.കെ ഫിറോസ് മുഖ്യാതിഥിയായി. അബൂബക്കര്‍ ഫൈസി മലയമ്മ അധ്യക്ഷനായിരുന്നു. കെ.പി കോയ, ഇ.പി അഹമ്മദ് കുട്ടി മുസ്ലിയാര്, ദിവാര്‍ ഹുസൈന് ഹാജി, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, ബിച്ചിക്കോയ ഹാജി, അബു മൗലവി മടവൂര്‍, പാലത്തായി മൊയ്തുഹാജി, അയ്യൂബ് കൂളിമാട്, സൈദ് ഇബ്രാഹീം കാരപ്പറമ്പ്, പി.വി ശാഹുല്‍ ഹമീദ് സംബന്ധിച്ചു. ഒ.പി അഷ്റഫ് സ്വാഗതവും റഫീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പങ്കെടുക്കും. റഹ്മത്തുല്ലാ ഖാസിമി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."