ബീവറേജ് ഔട്ട് ലെറ്റ് നിര്‍ത്തലാക്കി; സന്തോഷത്തോടെ നാട്ടുകാര്‍
കൊപ്പം: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കരിങ്ങനാടുള്ള ബിവറേജ് ഷോപ്പ് നിര്‍ത്തലാക്കിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കരിങ്ങനാട് കുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു.
ദൂരസ്ഥലങ്ങളില്‍നിന്ന് മദ്യം വാങ്ങാനെത്തുന്നവരുടെയും വാഹനങ്ങളുടെയും ആധിക്യം കാരണം പലപ്പോഴും ഗതാഗതം സ്തംഭിച്ചിരുന്നു.
റോഡരികിലിരുന്നുള്ള മദ്യപാനവും വഴക്കും അടിപിടിയും കാരണം സമീപത്തെ സ്‌കൂളിലേക്കും കല്യാണ മണ്ഡപത്തിലേക്കുമെത്തുന്ന വിദ്യാര്‍ഥികളടക്കമുള്ള പൊതുജനങ്ങള്‍ വളരെ ഭീതിയോടെയായിരുന്നു ഇതിലൂടെ സഞ്ചരിച്ചിരുന്നത്. വാഹനാപകടങ്ങളും അമിത മദ്യപാനം മൂലമുള്ള മരണങ്ങളും ഈ പ്രദേശത്തുണ്ടായിട്ടുണ്ട്. ഇനി പ്രദേശത്ത് ശാന്തമായ അന്തരീക്ഷം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അതേസമയം പ്രദേശത്തുള്ള കച്ചവടക്കാര്‍ക്ക് ഈ ഷോപ്പ് അടച്ചുപൂട്ടിയത് പ്രയാസകരമായിട്ടുണ്ട്. ദിനമെന്നോണം തരക്കേടില്ലാത്ത കച്ചവടം നടത്തിയിരുന്ന തെരുവ് കച്ചവടക്കാരടക്കമുള്ളവര്‍ ഇനി മറ്റുവഴികള്‍ അന്വേഷിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."