HOME
DETAILS

ജൈവകൃഷിയില്‍ പുതിയ അധ്യായം രചിച്ച് ഡൊമിനിക്

  
backup
June 07 2018 | 03:06 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be


കോടഞ്ചേരി: അംഗീകാരങ്ങളില്‍തട്ടി വീഴാതെ കൃഷിയെ മുറുകെപ്പിടിച്ച് ഡൊമിനിക് മണ്ണുക്കുശുമ്പില്‍ കോടഞ്ചേരിയുടെ മണ്ണില്‍ ജൈവകൃഷിയുടെ പുതിയ അധ്യായം രചിക്കുകയാണ്.
ഒരു ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ തിരുവമ്പാടിയുടെ മണ്ണിലേക്ക് കൊണ്ടുവന്ന ഡൊമിനിക് എന്ന പാപ്പച്ചന്‍ ചേട്ടന്‍ ഇരുവഴിഞ്ഞിപ്പുഴയ്ക്കു അക്കരെ കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയലില്‍ ജൈവ കൃഷിരീതികള്‍ അനുവര്‍ത്തിച്ചുകൊണ്ട് പുതിയ കൃഷിയിടമൊരുക്കുകയാണ്.
തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറികളുമായി രണ്ടേക്കര്‍ വരുന്ന കൃഷിയിടം പച്ചപ്പിന്റെ മേലങ്കിയണിയുകയാണ് ഈ കര്‍ഷകന്റെ കരവിരുതില്‍. തന്റേതായ ശൈലിയില്‍ കൃഷി ലാഭകരമാക്കിയ ഈ കര്‍ഷകന്‍ തന്റെ ഇത്രയും വര്‍ഷത്തെ അനുഭവ സമ്പത്തില്‍നിന്നു മനസിലാക്കിയ കാര്യങ്ങളാണ് രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ കൃഷിയിടത്തില്‍ പ്രയോഗിക്കുന്നത്.
ആദ്യമായി കൃഷിയിടത്തിലുണ്ടായിരുന്ന റബര്‍ മരങ്ങള്‍ കൊടിക്കുള്ള താങ്ങുകാലുകളാക്കി മാറ്റുന്ന പ്രവൃത്തികളാണ് ചെയ്തത്. അതിലേക്ക് പന്നിയൂര്‍ ഒന്ന് ഇനം കുരുമുളക് വള്ളികള്‍ കയറ്റിവിട്ടു. ഇതിനായി ചുവട് നന്നായി കിളച്ച് ചാണകപ്പൊടി, രാജ്‌ഫോസ് എന്നിവയിട്ട് മണ്ണിളക്കിയാണ് വള്ളികള്‍ നട്ടത്. പുതയിടലില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഇദ്ദേഹം നട്ട് കഴിഞ്ഞ് കൊടിയുടെ ചുവടിളക്കാറില്ല. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവയുപയോഗിച്ച് കൊണ്ടുള്ള ജീവാമൃതമാണ് പിന്നീടുള്ള വളപ്രയോഗം. ചുവട്ടിലെ കളകള്‍ പറിച്ച് പുതയിടീല്‍ സമയാസമയങ്ങളില്‍ നടത്തി കുരുമുളക് ചെടികള്‍ രണ്ടാം വര്‍ഷം മുതല്‍ നല്ല വിളവ് നല്‍കിവരുന്നു. ഇപ്പോള്‍ അറുന്നോളം പന്നിയൂര്‍ കൊടികള്‍ ഈ കൃഷിയിടത്തിലുണ്ട്.
കൃഷിവകുപ്പിന്റെ പദ്ധതിയില്‍ സങ്കരയിനം തെങ്ങുകളുടെ പ്രദര്‍ശനത്തോട്ടമായി ഈ കൃഷിയിടം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതിനായി 'കേര ഗംഗ' ഇനത്തില്‍പ്പെട്ട 35 തെങ്ങിന്‍തൈകള്‍ മികച്ച രീതിയില്‍ സൂക്ഷ്മ ജലസേചന സംവിധാനത്തോടെ പരിപാലിച്ചു വരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച തൈകള്‍ ഒരു മീറ്റര്‍ താഴ്ചയിലും മൂന്നു മീറ്റര്‍ വ്യാസത്തിലും ജെ.സി.ബി ഉപയോഗിച്ച് കുഴികളെടുത്താണ് നട്ടത്. ജെ.സി.ബിയുടെ ഒരു കൈ മേല്‍മണ്ണും പത്തു കിലോ ചാണകവും ഒരു കിലോ രാജ്‌ഫോസും അടിവളമായി നല്‍കി. ചപ്പു ചവറുകള്‍ പുതയിട്ടും പയര്‍ തടത്തില്‍ വളര്‍ത്തിയും ഈ തൈകള്‍ ഇവിടെ മികച്ച രീതിയില്‍ പരിപാലിച്ച് വരുന്നു.
ജലസേചനത്തിനായി കുഴല്‍ക്കിണറും പമ്പ്‌സെറ്റുമൊക്കെയായി കൃഷിയിടമൊരുങ്ങുകയാണിവിടെ. ഇടവിളയായി വാഴയും പച്ചക്കറികളും ചേനയും കപ്പയും തീറ്റപ്പുല്ല് കൃഷിയുമൊക്കെയായി ഈ കൃഷിയിടം മാതൃകാത്തോട്ടമായി മാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago