അശ്വതിക്ക് സര്‍ക്കാര്‍ കോളജില്‍ സീറ്റനുവദിക്കണം: വിദ്യാര്‍ഥി ജനത
കോഴിക്കോട്: ചരിത്രത്തെ വികലമാക്കിയും വെള്ളം ചേര്‍ത്തും പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്കു തെറ്റായ സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്കുന്നതെന്നു വിദ്യാര്‍ഥി ജനത അഖിലേന്ത്യാ പ്രസിഡന്റ് ഡോ. പ്രത്യൂഷ് നന്ദന് പറഞ്ഞു. വിദ്യാര്‍ഥി ജനതാ സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ റാഗിങ്ങിനിരയായ അശ്വതിക്കു തുടര്‍ പഠനത്തിനു സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ സീറ്റനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി ജനത സംസ്ഥാന പ്രസിഡന്റ് ഷംനാദ് കുട്ടിക്കട അധ്യക്ഷനായി. ജെ.ഡി.യു ജില്ലാ പ്രസിഡന്റ് വി. കുഞ്ഞാലി, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ രാമചന്ദ്രന് കുയ്യണ്ടി, വിദ്യാര്‍ഥി ജനത സംസ്ഥാന സെക്രട്ടറി ഡാനിഷ് മുഹമ്മദ്, രബിജ, സി. സുജിത്ത്, സുനില്‍ ഓടയില്‍, അജി പടിയില്‍, പ്രബീഷ് ആദിയൂര്, സുബൈര്‍ അമ്പലക്കണ്ടി, അജ്മല്‍ സാജിദ്, രജില്‍ കെ.പി, രജീഷ്, മനു വര്‍ഗീസ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."