HOME
DETAILS
MAL
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയ യുവാവ് പിടിയില്‍
backup
June 07 2018 | 03:06 AM
കുറ്റ്യാടി: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ 19കാരന് പൊലിസ് പിടിയില്‍. കാവിലുംപാറ ആശ്വാസിയിലെ കൊയിറ്റിക്കണ്ടിയില് വിജേഷ് (19) ആണ് തൊട്ടില്‍പ്പാലത്ത് പിടിയിലായത്. വിധവയാണെന്നും രോഗിയാണെന്നും സാമ്പത്തികമായി പ്രയാസത്തിലാണ്, സഹായിക്കണമെന്നും പറഞ്ഞ് കെ.എസ് സുമിത്ര എന്ന പേരിലാണ് വിജേഷ് വ്യാജ അക്കൗണ്ട് തുടങ്ങിയത്. തുടര്‍ന്ന് പലരുമായി ചാറ്റിങ് നടത്തി പണം തട്ടുകയായിരുന്നു. പണത്തിനായി അമ്മയുടെ ഫെഡറല്‍ ബാങ്ക് തൊട്ടില്‍പ്പാലം ശാഖയിലെ അക്കൗണ്ടാണ് ഉപയോഗിച്ചത്.
2016 ഏപ്രിലില്‍ ആരംഭിച്ച അക്കൗണ്ടാണിത്. ഇക്കാലയളവില്‍ വന്‍തുക തട്ടിയിട്ടുണ്ടാകണമെന്നാണു നിഗമനം. ഇതിനിടെ തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രദ്ധയില്‍പെട്ട യുവതി തൊട്ടില്‍പ്പാലം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."