സംസ്ഥാനത്ത് ബ്ലേഡ് ഭൂമാഫിയകളുടെ പ്രവര്‍ത്തനം സജീവം: രമേശ് ചെന്നിത്തല
എരുമപ്പെട്ടി: സംസ്ഥാനത്ത് ബ്ലേഡ് ഭൂമാഫിയകളുടെ പ്രവര്‍ത്തനം സജീവമാണെന്നും ഓപ്പറേഷന് കുബേര വഴി ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച തനിക്ക് വരെ മാഫിയ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നും നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്കുമാറും കുടുംബവും കടബാധ്യതമൂലം ജീവനൊടുക്കിയ സംഭവത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് വയസുകാരി മകള്‍ വൈഷ്ണവിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് കുബേര സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാക്കിയതാണ് ബ്ലേഡ് ഭൂമാഫിയകള്‍ തഴച്ച് വളരാന്‍ ഇടയാക്കിയത്. ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പടെയുള്ള ഇത്തരം സംഘങ്ങളുടെ കെണിയില്‍പ്പെട്ട് നൂറ് കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാവുകയും നിരവധി പേര് ജീവനൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ജീവനൊടുക്കിയ സുരേഷ്കുമാറിന്റെ സ്വത്ത് വകകള്‍ മകള്‍ വൈഷ്ണവിക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി കെ.എസ്.എഫ്.ഇ ചിട്ടികടങ്ങളും സഹകരണ ബാങ്ക് വായ്പയും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് താന്‍ കത്ത് നല്‍കുമെന്നും കെ.പി.സി.സിയുടെ ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്ന് നല്ലൊരു തുക കുട്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സുരേഷ്കുമാറിന്റെ സഹോദരന് മണികണ്ഠന്റെ വീട്ടിലെത്തിയാണ് രമേശ് ചെന്നിത്തല വൈഷ്ണവിയേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി, ഡി.സി.സി സെക്രട്ടറിമാരായ വി.കെ രഘുസ്വാമി, ടി.കെ ശിവശങ്കരന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കേശവന്, ഡി.സി.സി അംഗം അമ്പലപ്പാട്ട് മണികണ്ഠന്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.എസ് വാസുദേവന്‍ എന്നിവരും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."