രക്തദാതാക്കളെ കോര്‍ത്തിണക്കി പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു
ചേലക്കര: പ്രസ് ക്ലബ്ബ് ചേലക്കരയും ചേലക്കര ബ്ലഡ്ബാങ്കും സംയുക്തമായി തൃശൂര്‍ ദയജനറല് ആശുപത്രിയുടെ സഹകരണത്തോടെ സന്നദ്ധ രക്തദാതാക്കളെ കണ്ടെത്താനുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ചേലക്കര നിയോജകമണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളെ കോര്‍ത്തിണക്കിയാണ് ചേലക്കര ബ്ലഡ് ബാങ്ക് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. യു.ആര് പ്രദീപ് എം.എല്‍.എ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.അരുണ്‍കുമാര്‍ അധ്യക്ഷനായി. ചേലക്കര ബ്ലഡ് ബാങ്ക് ആപ്പിന്റെ അഡ്മിന് മോജുമോഹന് പദ്ധതി വിശദീകരണം നടത്തി. ദയ ആശുപത്രി എംഡി ഡോ.അബ്ദുല്‍ അസീസ്, ഡോ.സതീഷ് പരമേശ്വരന്, സെക്രട്ടറി എം ആര് സജി, ട്രഷറര്‍ ഒ എസ് സിബി, റിന്സണ് വര്‍ഗീസ്, ഗോപി ചക്കുന്നത്ത്, കെ ജയകുമാര്‍, സ്റ്റാന്‍ലി കെ സാമുവല്‍, മജീദ് പഴയന്നൂര്‍, പി ശിവപ്രസാദ്, എം ഐ സാബിര്‍, എം എ വിഷ്ണു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."