HOME
DETAILS
MAL
സെയില്‍സ് ഗേളിനെ കബളിപ്പിച്ച് പണവുമായി യുവാവ് മുങ്ങി
backup
July 04 2016 | 02:07 AM
പേരാമ്പ്ര: മൊബൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്ന യുവതിയെ കബളിപ്പിച്ച് 7,500 രൂപയുമായി യുവാവ് മുങ്ങി. ഇന്നലെ പകല്‍ പതിനൊന്നോടെ കടിയങ്ങാട് മാര്‍ക്കറ്റിലുള്ള ഗ്രാമഫോണ്‍ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ആക്ടീവ സ്കൂട്ടറിലെത്തിയ 38 വയസ് പ്രായം തോന്നിക്കുന്ന യുവാവ് ഷോപ്പിലുണ്ടായിരുന്ന യുവതിയോട് കടയുടമ 15,000 രൂപ തരാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. അത്രയും തുക കടയില്‍ ഇല്ലെന്ന് മനസിലാക്കിയ യുവാവ് കടയുടമയോടെന്ന പേരില്‍ ഫോണില്‍ സംസാരിക്കുകയും 7,500 കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പിന്നീട് ഉടമ ഷോപ്പിലെത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പേരാമ്പ്ര പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."