കുടിവെള്ള ടെന്‍ഡറുകള്‍ക്ക് അനുമതി നല്‍കണം: താലൂക്ക് സഭ
ആലത്തൂര്‍: കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി താലൂക്ക് നല്‍കിയ ടെന്‍ഡറുകള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് താലൂക്ക് വികസന സമിതി ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. തോടുകാട്ടിലെ കുഴല്‍ കിണറിന്റെ തകരാറുകള്‍ പരിഹരിച്ച് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ തരൂര്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുക, സര്‍ക്കാര്‍ പദ്ധതിയായ ഭരതമല പദ്ധതിക്ക് ആവശ്യമായ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തുക, ചേരാമംഗലം പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുക, വടക്കഞ്ചേരി ടൗണില്‍ നിലവിലുള്ള വണ്‍വേ സംവിധാനം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക, നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുക, വടക്കഞ്ചേരി ചെറുപുഷ്പം ജങ്ഷനിലെ ഇടോയ്‌ലെറ്റ് വൃത്തിയായി പരിപാലിക്കാന്‍ നടപടി സ്വീകരിക്കുക, സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട അരി കുറച്ചു പേര്‍ക്ക് മാത്രം നല്‍കുകയും ബാക്കിയുള്ളവ കൂടിയ വിലയില്‍ റേഷന്‍ ഷോപ്പുകള്‍ വിതരണം നടത്തുന്നത് കണ്ടത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കാവശ്ശേരി പൂരത്തോടനുബന്ധിച്ച് രണ്ട് ദിവസം ലോറിയില്‍ വെള്ളം എത്തിക്കുവാന്‍ നടപടി സ്വീകരിക്കുക, ചീരത്തടം ചെക്ക്ഡാം പദ്ധതി പുനഃസ്ഥാപിച്ച് ആലത്തൂര്‍ ടൗണിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക, ഗാര്‍ഹിക കുടിവെള്ള ആവശ്യത്തിനുള്ള 4.5 ഇഞ്ച് കുഴല്‍ കിണറുകള്‍ക്കുമാത്രം വൈദ്യുതി കണക്ഷന്‍ നല്‍കുക ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സി കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ എ.ടി ഔസേപ്പ്, വി മീനാകുമാരി, ലീലാ മാധവന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മായന്‍ മേലാര്‍കോട്, ടി.ജി ഗംഗാധരന്‍ ആലത്തൂര്‍, സുമാവലി മോഹന്‍ദാസ് വണ്ടാഴി, പി സിഭാമ കാവശ്ശേരി, തഹസില്‍ദാര്‍ എം.കെ അനില്‍കുമാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്‍ദ്ദനന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."