കരുവാങ്കല്ലില്‍ ബേക്കറിക്ക് തീ പിടിച്ച് വ്യാപക നാശനഷ്ടം
കൊണ്ടോട്ടി: കരുവാങ്കല്ല് അങ്ങാടിയില്‍ ബേക്കറി കടയ്ക്ക് തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കരുവാങ്കല്ല് അങ്ങാടിയിലുളള റിജോയ്‌സ് ബേക്കറി ആന്‍ഡ് കൂള്‍ ബാര്‍ എന്ന സ്ഥാപനമാണ് കത്തിമയര്‍ന്നത്. കരുവാങ്കല്ല് സ്വദേശി കടൂരന്‍ അബൂബക്കറിന്റെ ഉടമസ്ഥതിയുളളതാണ് ബേക്കറി. ഇന്നലെ രാത്രി ബേക്കറി അടച്ച് മടങ്ങിയതായിരുന്നു. രാത്രി 12 മണിയോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തി ഷട്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് കട കത്തിയമരുന്നത് കണ്ടത്. നാട്ടുകാര്‍ ഏറെ പണിപെട്ടിട്ടും തീ അണക്കാനായില്ല. പിന്നീട് കോഴിക്കോട് മീഞ്ചന്ത, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തേഞ്ഞിപ്പലം കരിപ്പൂര്‍ പൊലിസും സ്ഥലത്തെത്തി. കടയുടെ ഫര്‍ണിച്ചര്‍,ഫ്രഡ്ജ്, മിക്‌സി, ഭക്ഷ്യവസ്തുക്കള്‍, വയറിങ് ഉള്‍പ്പടെയുളളവ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാടകക്കെട്ടിടത്തിലാണ് ബേക്കറി പ്രവര്‍ത്തിക്കുന്നത്. കരുവാങ്കല്ലില്‍ ദീര്‍ഘകാലമായി ബേക്കറിയും കൂള്‍ബാറും നടത്തിവരികയാണ് അബൂബക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."