HOME
DETAILS
MAL
മഞ്ചേരിയില്‍ കോഴിമാലിന്യം തള്ളിയ സംഘം വാഹനം സഹിതം പിടിയില്‍
backup
June 07 2018 | 04:06 AM
മഞ്ചേരി: മഞ്ചേരി പട്ടര്‍കുളത്ത് കോഴിമാലിന്യം തള്ളിയ സംഭവത്തില്‍ നാലുപേരെ വാഹനം സഹിതം മഞ്ചേരി പൊലിസ് പിടികൂടി. വാഹനത്തിന്റെ ഉടമസ്ഥരായ പള്ളിക്കല്‍ബസാര്‍ പൂവന്‍തൊടിക ഫവാസ്, കൊണ്ടോട്ടി കുട്ടാലുങ്ങല്‍ ചുള്ളിയന്‍ ഹാരിസ്, ഡ്രൈവര്‍മാരായ കരിപ്പൂര്‍ സ്വദേശികളായ കോലോത്തുംതൊടി റിസ്‌വാന്‍ , ചാലുമാട് സാദിഖലി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെയാണ് പ്രതികള്‍ പട്ടര്‍കുളത്ത് മാലിന്യം തള്ളിയത്. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അജിത്കുമാര്‍, പൊലിസ് ഉദ്യോഗസ്ഥരായ ദിനേഷ് ,മധുസൂദനന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."