ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസ കിരണം പദ്ധതിക്ക് 20.47 കോടി രൂപയുടെ ഭരണാനുമതി. മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്കു സഹായകരമായി പ്രതിമാസം ധനസഹായം നല്‍കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ 17 മാസമായി ധനസഹായം ലഭിച്ചിട്ട്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് ഒരാള്‍ക്കു മൂന്നു മാസത്തെ തുക മാത്രമേ ലഭിക്കൂ.
ലോക്ക് ഡൗണിന്റെ ദുരിത സാഹചര്യത്തിലും ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം 17 മാസമായി വിതരണം ചെയ്യുന്നില്ലെന്ന കാര്യം 'സുപ്രഭാതം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിചരണത്തിന് മുഴുവന്‍ സമയം ഒരാളുടെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി ഉയര്‍ന്നു. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്ക് മറ്റു പെന്‍ഷനുകള്‍ ലഭിക്കുന്നതിനു തടസമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."